നന്മ ചാരിറ്റബിൾ സൊസൈറ്റി മാസാന്തര ഫുഡ് കിറ്റ് വിതരണം നടത്തി
പെരുവയൽ:
നന്മ ചാരിറ്റബിൾ സൊസൈറ്റി എല്ലാ മാസവും നടത്തിപ്പോരുന്ന ഫുഡ് കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ വിനോദ് ഇളവനയുടെ അധ്യക്ഷതയിൽ ഒമ്പതാം വാർഡ് മെമ്പർ സുബിത തോട്ടാഞ്ചേരിക്ക് ജനറൽ സെക്രട്ടറി ഫൈസൽ പെരുവയൽ ഫുഡ് കിറ്റുകൾ കൈമാറി.
നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസിൽ വെച്ചായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്.
വാർഡ് മുഖാന്തരം അർഹതപ്പെട്ടവരെ കണ്ടെത്തികൊണ്ടാണ് ഇത്തരം ചാരിറ്റി പ്രവർത്തനങ്ങളുമായി നന്മ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തിച്ചു പോരുന്നത്.
റീന പെരുവയൽ, ഷമീർ പൂവാട്ടുപറമ്പ്, സാബിത്ത് പെരുവയൽ, ഹഫ്സത്ത് കുറ്റിക്കാട്ടൂർ, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി