എൻ.ഐ.ടി മലയമ്മ റോഡ് പ്രവൃത്തി പ്രചരണം അടിസ്ഥാന രഹിതം
എൻ.ഐ.ടി മലയമ്മ റോഡിന് എം.എൽ.എ ഫണ്ടിൽ നിന്നും രണ്ട് തവണ പണമനുവദിച്ചിട്ടും പ്രവൃത്തി നടത്തിയില്ലെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് പി.ടി.എ റഹീം എം.എൽ.എയുടെ ഓഫീസിൽ നിന്നും അറിയിച്ചു. ഇത് പൊതുമരാമത്ത് വകുപ്പ് കൈവശത്തിലുള്ള ഒരു റോഡാണ്. ഇതിന് എം.എൽ.എയുടെ ഫണ്ടിൽ നിന്നും തുക അനുവദിക്കുന്ന വിഷയം ഉദിക്കുന്നില്ല. പി.ഡബ്ല്യു.ഡി തന്നെ റോഡിൻ്റെ മെയിൻ്റനൻസ് നടത്തുകയും ഗതാഗത യോഗ്യമാക്കുകയും ചെയ്തിട്ടുണ്ട്.
കിഫ്ബി മുഖേന 45.22 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ ആർ.ഇ.സി കൂടത്തായി റോഡിൻ്റെ ഒരു ഭാഗം മാത്രമാണിത്. കിഫ്ബി മാനദണ്ഡങ്ങൾ പ്രകാരമുള്ള സ്ഥലം ലഭിക്കുകയെന്ന നടപടി പൂർത്തിയാവുന്ന മുറക്ക് റോഡിൻ്റെ പരിഷ്കരണ പ്രവൃത്തി ആരംഭിക്കുമെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.