പാചക വാതക വില വര്‍ദ്ധനവിനെതിരെ അടുപ്പ് കൂട്ടല്‍ സമരം സംഘടിപ്പിച്ചു
ഒളവണ്ണ.
പാചക വാതക വില വർധനവിനെതിരെ വനിത ലീഗ് ഒളവണ്ണ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് കേന്ദ്രങ്ങളില്‍ അടുപ്പ് കൂട്ടൽ സമരം സംഘടിപ്പിച്ചു. പാലാഴി, മാത്തറ പന്തീരങ്കാവ് എന്നിവിടങ്ങളിലാണ് സമരം സംഘടിപ്പിച്ചത്. പാലാഴി വെച്ച് നടന്ന സമരം മുസ്ലീം ലീഗ് കുന്നമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ കെ കോയ ഉൽഘാടനം നിർവഹിച്ചു. ഷാഹിദ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ഫെമിന ഹല്ലാദ്, അസീസ് സി, പി ടി മാമുഹാജി, എൻ പി ഹല്ലാദ്, നിഹാൽ സി, ഷാമിൽ, കെ.പി അഷ്റഫ്, മുഹമ്മദ് തെക്കയിൽ, ഹബീബ്, എന്നിവർ സംസാരിച്ചു.
മാത്തറ അങ്ങാടിയിൽ വെച്ച് നടന്ന സമരം ഒളവണ്ണ മേഖല മുസ്ലിം ലീഗ് പ്രസിഡണ്ട് വി പി സലീം ഉൽഘാടനം ചെയ്തു. സഫിയ കെ അദ്ധ്യക്ഷയായിരുന്നു. മേഖല മുസ്ലിം ലീഗ് ജനറൽ സെകട്ടറി എം പി എം ബഷീർ മുഖ്യപ്രഭാഷണം നിർവഹിച്ചു. പി എം സൗദ, നജു സക്കീർ, ടി കോയദീൻ, എൻ എ അസീസ്, പി നിഷാദ് സംസാരിച്ചു.
പന്തീരങ്കാവിൽ വെച്ച് നടത്തിയ അടുപ്പ് കൂട്ടൽ സമരം പന്തീരങ്കാവ് മേഖല മുസ്ലിം ലീഗ് പ്രസിഡണ്ട് പി എം മുഹമ്മദലി ഉൽഘാടനം ചെയ്തു. പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് സാജിദ മൂർക്കനാട് അദ്ധ്യക്ഷത വഹിച്ചു. അസീസ് ഒളവണ്ണ മുഖ്യ പ്രഭാഷണം നടത്തി. സാബിറ മൂർക്കനാട്, പി എം ആയിശ, ഹമീദ് മൗലവി, ഷംസുദ്ദീൻ പൂളേങ്കര, കോയ സി പാലാഴി, സി അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.