അനധികൃത നിർമ്മാണത്തിനെതിരെ പ്രതിഷേധ സംഗമം
ഒളവണ്ണ:
ഒളവണ്ണ ജംഗ്ഷന് കിഴക്ക് മാറി മാമ്പുഴ തീരത്ത് ചട്ടങ്ങൾ ലംഘിച്ച് കൊണ്ട് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് കേരള നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 6 ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് അനധികൃത നിർമ്മാണം നടക്കുന്ന സ്ഥലത്തിന് സമീപം വെച്ച് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നതായി കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി.രാജൻ വാർത്താകുറിപ്പിൽ അറിയിച്ചു.പരിപാടിയിൽ രാഷ്ട്രീയ-സാമൂഹ്യ-സന്നദ്ധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കുന്നു. പരിപാടിയിൽ സംബന്ധിക്കാനെത്തുന്നവർ 99 95 77 80 68 നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന് നദീസംരക്ഷണ സമിതി കോഴിക്കോട് ജില്ലാ കമ്മറ്റി അറിയിച്ചു.