പെരുമണ്ണ ഗ്രാമ പഞ്ചായത്തിനെ പ്രസ് ക്ലബ്ബ് അനുമോദിക്കുന്നു
Ptv24live Online Media
10-03-2021
പെരുമണ്ണ: കോഴിക്കോട് ജില്ലയിലെമികച്ച രണ്ടാമത്തെ ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് പുരസ്ക്കാരം നേടിയ പെരുമണ്ണ ഗ്രാമ പഞ്ചായത്തിനെ പ്രസ് ക്ലബ്ബ് പെരുമണ്ണയുടെ നേതൃത്വത്തിൽ ഇന്ന് മാർച്ച് 10' ബുധൻ വൈകു: 4 മണിക്ക് പെരുമണ്ണ സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അനുമോദിക്കുന്നു. പി.ടി.എ.റഹീം എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും.പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ടി.വി.മാധവൻ അധ്യക്ഷനാകും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത് ,വൈസ് പ്രസിഡൻ്റ് സി.ഉഷ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.അജിത, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ.ആർ രാധിക, മുൻ സെക്രട്ടറി സാദിഖ് മഹദൂo, എൻ.വി.ബാലൻ നായർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്ന ചടങ്ങിൽ നിലവിലെഭരണ സമിതിയിലെ മുഴുവൻ അംഗങ്ങളും മുൻ ഭരണ സമിതിയിലെ മുഴുവൻ അംഗങ്ങളും ഉദ്യോഗസ്ഥരും വ്യാപാരി സംഘടനാ പ്രതിനിധികളും പങ്കെടുക്കുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രസ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.