കോടികളുടെ പരസ്യം നൽകി ഇടതുസർക്കാർ കേരള ജനതയെ കബളിപ്പിക്കുന്നു.കെ.എം.ഷാജി
പെരുമണ്ണ :
പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ചിലവഴിക്കേണ്ട കോടിക്കണക്കിനു രൂപ ഇല്ലാത്ത വികസനത്തിന്റെ പേരിൽ പരസ്യത്തിന്നായി നൽകി ഇടതു സർക്കാർ കേരള ജനതയെ കബളിപ്പിക്കുകയാണെന്നു കെ. എം. ഷാജി എം. എൽ. എ. ആരോപിച്ചു.അനുവദിച്ച ഫണ്ടിനെക്കാൾ തുക പരസ്യത്തിനാണ് ചിലവഴിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.കുന്നമംഗലം നിയോജക മണ്ഡലം പദയാത്രയുടെ ഒന്നാം ദിവസത്തെ സമാപന സമ്മേളനം പെരുമണ്ണയിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.സിദ്ദിഖലി രാങ്ങാട്ടൂർ മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത സിനിമ താരം ധർമജൻ ബോൾഗാട്ടി മുഖ്യാഥിതി ആയിരുന്നു.ദിനേശ് പെരുമണ്ണ, എം. പി. മജീദ്, വി. പി. കബീർ, വി. പി. അസൈനാർ, അസീസ് പുളിക്കാലത്താഴം, പി. ടി. എ. സലാം, സലാം മുണ്ടുപാലം, ഐ. സൽമാൻ, സി.നൗഷാദ്,എൻ. ടി. അബ്ദുള്ള നിസാർ സംസാരിച്ചു.രാവിലെ പന്തീരങ്കാവില്‍ പദയാത്ര മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് കെ. എ.ഖാദര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി എം മുഹമ്മദാലി അദ്ധ്യക്ഷനായിരുന്നു. സി മരക്കാരുട്ടി, കെ കെ കോയ, എന്‍ മുരളീധരന്‍, ഖാദര്‍ മൂര്‍ക്കനാട്, കെ സുജിത്ത്, എന്നിവര്‍ സംസാരിച്ചു.