പെരുമണ്ണ ഗ്രാമ പഞ്ചായത്തിന്
പ്രസ്ക്ലബ്ബിന്റെ ആദരം
പെരുമണ്ണ :
കോഴിക്കോട് ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ്ട്രോഫി കരസ്ഥമാക്കിയ പെരുമണ്ണ ഗ്രാമ പഞ്ചായത്തിനെ പ്രസ് ക്ലബ് പെരുമണ്ണ ആദരിച്ചു .
പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് വി പി കബീര്‍ അധ്യക്ഷനായി. ചടങ്ങില്‍ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, മുന്‍ പ്രസിഡന്റ് കെ അജിത, സെക്രട്ടറി എന്‍ ആര്‍ രാധിക, മുന്‍ സെക്രട്ടറി സാദിഖ് മഹദൂം എന്നിവർ പ്രസംഗിച്ചു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉഷ, മുന്‍ വൈസ് പ്രസിഡന്റ് എന്‍ വി ബാലന്‍ നായര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ കെ പ്രേമദാസൻ, ദീപ കാമ്പുറത്ത്, എംഎ പ്രതീഷ്, പഞ്ചായത്ത് അംഗം കെ പി രാജൻ, മുൻ മെമ്പർ ഉഷാകുമാരി കാരിയാട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സി അബ്ദുൽ സലീം, തുടങ്ങിയവർ ആശംസകളർപ്പിച്ചു. പരിപാടിയില്‍ പഞ്ചായത്തംഗങ്ങളും ജീവനക്കാരും സംബന്ധിച്ചു.
പ്രസ് ക്ലബ് ജനറല്‍ സെക്രട്ടറി കെ പി അബ്ദുല്‍ ലത്തീഫ് സ്വാഗതവും , ട്രഷറർ ബഷീര്‍ വെള്ളായിക്കോട് നന്ദിയും പറഞ്ഞു.