ചാലിയാറിന് കുറുകെ പെരുമണ്ണ-വാഴയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമാക്കും: ദിനേശ് പെരുമണ്ണ
മാവൂർ :
പ്രസ്ക്ലബ് കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . പെരുമണ്ണ, മാവൂർ, പെരുവയൽ പ്രസ് ക്ലബുകള്‍ സംയുക്തമായി സംഘടിപ്പിച്ച 'മുഖാമുഖം' എന്ന പരിപാടിയില്‍ മാധ്യമ പ്രവർത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമായും കുന്ദമംഗലം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ വിജയിച്ചാൽ ശ്രദ്ധ ചെലുത്താനായി പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളായിക്കോട് കടവിൽ നിന്ന് ചാലിയാറിന് കുറുകെ പെരുമണ്ണ - വാഴയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം നാട്ടുകാരുടെ ഏറെ നാളത്തെ ആഗ്രഹമാണെന്നും താൻ ജയിച്ചാൽ അത് യാഥാർഥ്യമാക്കുമെന്നും ദിനേശ് പെരുമണ്ണ പറഞ്ഞു .മാവൂര്‍ ഗ്രാസിം ഫാക്ടറി സ്ഥലത്ത് യുവാക്കള്‍ക്ക് തൊഴിൽ അവസരം സൃഷ്ടിക്കുന്ന പദ്ധതികൾ കൊണ്ട് വരും, കാരന്തൂർ മുതൽ പടനിലം വരെ തീരദേശപാത സാധ്യമാകുമെന്നും പറഞ്ഞു.
ഇന്ന് ഉച്ചക്ക് 2 മണിക്ക് മാവൂർ എം.പി.എച്ച് ഹാളിൽ നടന്ന പരുപാടിയിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. പി.ടി.എ റഹീം എം. എൽ.എ, യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ദിനേഷ് പെരുമണ്ണ, എസ്.ഡി.പി.ഐ സ്ഥാനാർഥി അബ്ദുൽ വാഹിദ്, വെൽഫെയർ പാർട്ടി സ്ഥാനാർഥി ഇ.പി അൻവർ സാദത്ത് എന്നിവരും പങ്കടുത്തു .മാവൂർ പ്രസ്സ്ക്ലബ് പ്രസിഡന്റ് എം. ഉസ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലത്തീഫ് കുറ്റിക്കുളം മോഡറേറ്ററായി . പെരുമണ്ണ പ്രസ്സ് ക്ലബ് സെക്രട്ടറി കെ.പി അബ്ദുൽ ലത്തീഫ് സ്വാഗതവും മാവൂർ പ്രസ്സ് ക്ലബ് സെക്രട്ടറി ശൈലേഷ് അമലാപുരി നന്ദിയും പറഞ്ഞു.