ശക്തമായ മഴയിൽ വീട് നശിച്ചു; അഷറഫിനും കുടുംബത്തിനും വീട് പുനർനിർമ്മിച്ചു നാട്ടുകാർ
പെരുമണ്ണ :
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ കള്ളാത്ത് പറമ്പിൽ അഷറഫിനും കുടുംബത്തിനും വേണ്ടി പുതുക്കി പണിത വീട് കുടുംബത്തിന് കൈമാറി. രണ്ട് മാസം മുമ്പ് ശക്തമായ മഴയെ തുടര്‍ന്ന് ഒരു വശം തകർന്ന വീട് പുതുക്കി പണിയാന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. വാര്‍ഡ് മെമ്പര്‍ കെ കെ ഷമീര്‍ ചെയര്‍മാനും അഷറഫ് എം കെ കൺവീനറുമായ കമ്മിറ്റിയിലേക്ക് എൺപതിനായിരം രൂപയും സാധന സാമഗ്രികളും പൊതുജനങ്ങളില്‍ നിന്നും ലഭിച്ചു. വീടിന്റെ പുനർനിർമാണ പ്രവർത്തികൾ സൗജന്യമായി നാട്ടുകാർ ചെയ്തതിനാല്‍ രണ്ട് മാസം കൊണ്ട് വീട് പണി പൂർത്തിയാക്കി. ഇന്ന് വൈകിട്ട് 5 മണിക്ക് നടന്ന ഇന്ന് ചടങ്ങിൽ മുന്‍ ഗ്രാമപഞ്ചായത്തംഗം പി പി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ കെ ഷമീര്‍ നാട മുറിച്ച് ഉദ്ഘാടനം ചെയതു. ടി സെയ്തുട്ടി, എന്‍ കെ അബ്ദുള്‍ റസാഖ്, ഷംസു തട്ടൂർ, എം വി സിദ്ദീഖ് എന്നിവർ സംസാരിച്ചു.