ഉണ്ണിമാധവന്‍ നായർ
പെരുമണ്ണ:
തെക്കേപ്പാടം എറാംകുളങ്ങര വി. ഉണ്ണിമാധവന്‍ നായര്‍(75) അന്തരിച്ചു. പുത്തൂര്‍മഠം എ.എം.യു.പി സ്‌കൂള്‍ മുന്‍ കായിക അധ്യാപകനും കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പെരുമണ്ണ മണ്ഡലം കമ്മറ്റി വൈസ് പ്രസിഡണ്ടുമായിരുന്നു. ഭാര്യ: കിഴുമണ്ടോടി ജ്ഞാനകുമാരി ടീച്ചര്‍(റിട്ട. പ്രിന്‍സിപ്പല്‍, ജി.എച്ച്.എസ്.എസ് കുണ്ടുപ്പറമ്പ്). മക്കള്‍: മഞ്ജുള, അഞ്ജലി, ശ്രീജിത്ത്. മരുമക്കള്‍: കൃഷ്ണകുമാര്‍ മനത്താനത്ത്, ഗോകുല്‍ദാസ്, രമ്യ. ശവസംസ്‌കാരം വ്യാഴായ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.