എ. ടി. എം മിഷനില്‍ നിന്നും കിട്ടിയ മറ്റൊരു വ്യക്തിയുടെ പണം ബാങ്ക് മാനേജര്‍ക്ക് കൈമാറി മാതൃകയായി പെരുമണ്ണ സ്വദേശി മുഹമ്മദ് നിഷാം
പെരുമണ്ണ :
പണം എടുക്കാനായി എ ടി എമ്മില്‍ ചെന്നപ്പോള്‍ എ ടി എം മിഷന്റെ ട്രേയിൽ നിന്നും കിട്ടിയ മറ്റാരുടെയോ പണം ബാങ്ക് മാനേജർക്ക് കൈമാറി കൊണ്ട് യുവാവ് മാതൃകയായി. പെരുമണ്ണ സ്വദേശി മുഹമ്മദ് നിഷാം ആണ് എ ടി എമ്മില്‍ നിന്നും കിട്ടിയ പണം ബാങ്ക് മാനേജര്‍ക്ക് കൈമാറി മാതൃകയായത്. ഇന്നലെ രാത്രി 8.12 ന് പെരുമണ്ണ എസ് ബി ഐ ബാങ്കിന്റെ എ ടി എം ഇല്‍ കയറി പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് എ ടി എം മിഷന്റെ ട്രേയിൽ മറ്റാരുടെയോ 3000 രൂപ കിടക്കുന്നത് കണ്ടത്. പണം ആരുടെതെന്ന് കണ്ടെത്താൻ കഴിയാതെ വന്നപ്പോള്‍ പോലീസില്‍ അറിയിക്കുകയും,പൊലീസിന്റെ നിര്‍ദേശപ്രകാരം പെരുമണ്ണ എസ് ബി ഐ ബാങ്ക് മാനേജര്‍ക്ക് പണം കൈമാറുകയും ചെയ്തത്. പണം അരുടെതെന്ന് കണ്ടെത്താൻ ഉള്ള ശ്രമങ്ങൾ തുടങ്ങിയതായി ബാങ്ക് മാനേജര്‍ അറിയിച്ചു. സാങ്കേതിക തകരാര്‍ മൂലമോ, അല്ലെങ്കിൽ ഉടമസ്ഥന്റെ അശ്രദ്ധ മൂലമോ ആകാം പണം ആ വ്യക്തിക്ക് നഷ്ടമായത്. എന്തായാലും യാഥാര്‍ത്ഥ അവകാശിയിലേക്ക് ആ പണം എത്രയും പെട്ടന്ന് എത്തിണം എന്നാണ് മുഹമ്മദ് നിഷാം പറിയുന്നത്.