പുത്തൂർമഠം എ എം യു പി സ്കൂൾ വീട്ടു മുറ്റം പരിപാടിയുടെ ഉദ്ഘാടനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബാബു നെല്ലൂളി നിർവ്വഹിച്ചു
പിടിഎ പ്രസിഡന്റ് പി ടി എ സലാം അധ്യക്ഷത വഹിച്ചു.
സ്കൂൾ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്ന തനത് പദ്ധതിയായ വീട്ടുമുറ്റം പരിപാടി ഇയ്യക്കാട്ടിൽ ഏരിയയുടെ ഉദ്ഘാടനം ആണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർഹിച്ചത്...
വാർഡ് മെമ്പർ ആമിനാബി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണത്തിന് സ്റ്റാഫ് സെക്രട്ടറി ലത്തീഫ് മാഷ് നേതൃത്വം നൽകി.
സ്കൂൾ ഓൺലൈൻ കലോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.
ഹെഡ്മാസ്റ്റർ ശ്രീ നന്ദകുമാർ സ്വാഗതവും വിപിൻ കെ നന്ദിയും പറഞ്ഞു