Peruvayal News

Peruvayal News

വേനൽ മഴയിൽ വ്യാപക കൃഷി നാശം

വേനൽ മഴയിൽ വ്യാപക കൃഷി നാശം





പെരുവയൽ: 

അപ്രതീക്ഷിതമായെത്തിയ വേനൽ മഴയിൽ വ്യാപക കൃഷിനാശം .

പെരുവയൽ പഞ്ചായത്തിലെ കായലം ,കൊടശ്ശേരിത്താഴം , ഭാ‌ഗങ്ങളിലാണ് വ്യാപക കൃഷിനാശമുണ്ടായത് ..




ഈ .സി .കോയാമു, ഉണ്ണിനായർ ,മുഹമ്മദ് ചെറാട്ട് പുറത്ത്, കണ്ടിയിൽ ശശി, കണ്ടിയിൽ ഉണ്ണി, കബീർ ഒഞ്ഞപ്പുറത്ത് , മുഹമ്മദ് സി.പി, 

അബൂബക്കർ കൽപടക്കൽ

എന്നിവരുടെ വാഴകൃഷിയാണ് നശിച്ചത് .





കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും ആയിരത്തോളം വാഴകളാണ് നിലംപതിച്ചത് .

കൊടശ്ശേരിത്താഴത്ത് നെൽകൃഷിയും നശിച്ചിട്ടുണ്ട് .

പ്രളയവും

കൊറോണയും കൊണ്ട് സാമ്പത്തികമായി തളർത്തിയ കർഷകർക്ക് അവിചാരിതമായെത്തിയ വേനൽമഴ വൻ പ്രഹരമാണേൽപ്പിച്ചത് .

കൃഷി ഓഫീസിൽ വിവരം നൽകിയതായും രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്നും കർഷകർ പറഞ്ഞു.


Don't Miss
© all rights reserved and made with by pkv24live