കെ.പി.പി.എച്ച്.എ റൂറൽ സബ്ജില്ലാ സമ്മേളനവും യാത്രയയപ്പും നടത്തി
പെരുമണ്ണ:
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ഉപജില്ലാ സമ്മേളനവും 2020-21 വർഷം ജോലിയിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും അറത്തിൽ പറമ്പ എ.എം.എൽ.പി സ്കൂളിൽ വെച്ച് നടത്തി.സബ്ജില്ലാ സമ്മേളന ഉദ്ഘാടനം കെ.പി.പി.എച്ച്.എ ജില്ലാ പ്രസിഡണ്ട് ശ്രീ.അലക്സ് ജേക്കബ് നിർവഹിച്ചു. റൂറൽ സബ്ജില്ലാ പ്രസിഡണ്ട് ശ്രീ.അബ്ദുറഹിമാൻ പി.പി അധ്യക്ഷനായി. കെ.പി.പി.എച്ച്.എ സംസ്ഥാന വനിതാ ഫോറം കൺവീനർ ശ്രീമതി. ശ്രീജ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. യാത്രയയപ്പു സമ്മേളന ഉദ്ഘാടനവും ഉപഹാര സമർപ്പണവും പെരുമണ്ണ ഗ്രാമ പഞ്ചായത്തംഗം കെ.കെ ഷമീർ നിർവഹിച്ചു.പ്രധാനാധ്യാപകരായ യൂസഫ് കുണ്ടാത്തൂർ, ലേഖ കെ.സി, ബീന എ.വി, രാജശ്രീ എം.സി, മുരളീധരൻ. പി, രഞ്ജിത്ത്, പ്രേമ സി.കെ, ജയശ്രീ കെ.വി എന്നിവർ സംസാരിച്ചു.2021-22 വർഷത്തെ ഭാരവാഹി തെരഞ്ഞെടുപ്പിൽ സെക്രട്ടറി. പി.പി.ഷീജ ടീച്ചർ, പ്രസിഡണ്ട്.അബ്ദുറഹിമാൻ മാസ്റ്റർ, ട്രഷറർ.രഞ്ജിത്ത് മാസ്റ്റർ,വനിതാ ഫോറം കൺവീനറായി ലിസി ടീച്ചർ എന്നിവരെ തെരഞ്ഞെടുത്തു.ചടങ്ങിൽ റൂറൽ സബ്ജില്ലാ സെക്രട്ടറി ഷീജ ടീച്ചർ സ്വാഗതവും വനിതാഫോറം കൺവീനർ ലിസി ടീച്ചർ നന്ദിയും പറഞ്ഞു.