മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു
പെരുവയൽ:
കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. യു ഡി.എഫ് കൺവീണർ സി.യം.സദാശിവൻ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എൻ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു.പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡണ്ട് രവികുമാർ പനോളി മുഖ്യ പ്രഭാഷണം നടത്തി.വി.എം.അഹമ്മദ്, പ്രദീപ് കായലം, വി.സി.സേതുമാധവൻ, പി.ഇ.വേലായുധക്കുറുപ്പ് ,എം.പി.രമേശൻ, ശിവദാസൻ യം, എൻ.മൊയ്തീൻ, ലത്തീഫ് കായലം, ബാവ കായലം, ആബിദ് കെ.കെ,ശ്യാം പ്രസാദ്, അബ്ദുൽ ഖാദർ, തുടങ്ങിയവർ പ്രസംഗിച്ചു.വിനോദ് എളവന സ്വാഗതവും സതീഷ് പെരിങ്ങൊളം നന്ദിയും പറഞ്ഞു.