വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി പര്യടനം
കട്ടാങ്ങൽ :
വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം സ്ഥാനാർഥി ഇ.പി. അൻവർ സാദത്ത് ചാത്തമംഗലം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി നിരവധിയിടങ്ങളിൽ സന്ദർശനം നടത്തി.
ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സിറാജുദ്ദീൻ ഇബ്നുഹംസ, കൺവീനർ എൻ. ദാനിഷ്, ടി.പി. ഷാഹുൽ ഹമീദ്, മുസ്‌ലിഹ് പെരിങ്ങോളം, മൊയ്‌തീൻ ചാത്തമംഗലം,ഇ.സി. അബ്ദുൽറസാഖ്, ലുബൈബ് തുടങ്ങിയവരോടൊപ്പമായിരുന്നു സന്ദർശനം.