പ്രവാസികളെ വഞ്ചിച്ച ഇടത് സർക്കാറിനെ താഴെ ഇറക്കുക:
പ്രവാസി ലീഗ്
പെരുവയൽ:
കഴിഞ്ഞ അഞ്ച് വർഷക്കാലമായി പ്രവാസികളെ ദ്രോഹിച്ച് കൊണ്ടിരിക്കുന്ന ഇടത് പക്ഷ സർക്കാർ ദുരിതം തുടർന്ന് കൊണ്ടിരിക്കുകയാണെന്നും ഇവരെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ പ്രവാസികൾ പ്രതിജ്ഞാബദ്ധരാണെന്നും പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഹമ്മദ് കുറ്റിക്കാട്ടൂർ പ്രസ്താവിച്ചു.
പെരുവയൽ പഞ്ചായത്ത് പ്രവാസി ലീഗ് സംഘടിപ്പിച്ച പ്രവാസി മീറ്റും ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും പുവ്വാട്ടുപറമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം .
കെ.കെ കോയ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി യു.കെ ഉസ്സയിൻ ,മുളയത്ത് മുഹമ്മദ് ,പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് എ.എം.എസ് അലവി ,മണ്ഡലം ജന.സെക്രട്ടറി ടി.കെ അബ്ദുല്ലക്കോയ ,ദമാം കെ.എം.സി.സി പ്രസിഡണ്ട് ചാത്തമ്പത്ത് സലാം ഹാജി ,എ.എം അഹമ്മദ് കുട്ടി ,പി .പി അബ്ദുറഹ്മാൻ സംസാരിച്ചു.
പഞ്ചായത്തിലെ പുതിയ ഭാരവാഹികളായി
എ.എം മമ്മദ് കുട്ടി (പ്രസിഡണ്ട്)
പി.പി അബ്ദു റഹ്മാൻ (ജന.സെക്രട്ടറി)
ഈസ റഷീദ് ( ട്രഷറർ)
സക്കീർ പുവ്വാട്ടുപറമ്പ് ,അബ്ദു റഹ്മാൻ പുവ്വാട്ട് പറമ്പ് ,അബ്ദുള്ള കായലം ,ബി-കെ മുഹമ്മദ് ,(വൈസ്.പ്രസിഡണ്ടുമാർ)
ബീരാൻ കോയ ,അബ്ദുള്ളക്കോയ പേര്യ ,മണിയന്നൂർ അബ്ദുസലാം ,വി.കെ ഷമീർ കീഴ്മാട് (സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.