Peruvayal News

Peruvayal News

രാമനാട്ടുകര മുൻസിപൽ ഡിവിഷൻ സംഘടിപ്പിച്ച കൺവെക്കേഷൻസയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു


പദവികളെ ആധിപത്യമായി കാരണരുത്:
സാദിഖലി ശിഹാബ് തങ്ങൾ

രാമനാട്ടുകര: പദവികളെ ആധിപത്യമായി കാണാതെ അതൊരു എൽപ്പിക്കപ്പെട്ട ഉത്തരവാദിത്വമായി കാണണമെന്ന് സയ്യിദ് സാദിഖലി തങ്ങൾ. പ്രജാ സ്നേഹം അധികാരം നടപ്പിലാക്കാനുള്ള ഉത്തമ മർഗമാണെന്നും അദ്ദേഹം പറഞ്ഞു. അധികാരികൾ ചോദ്യം ചെയ്യപ്പെടും.ജനപ്രതിനിധികൾ എല്ലാവരുടേതുമായിരിക്കണം. സ്വജനപക്ഷപാതം പാടില്ല. പിൻവാതിൽ നിയമനം സ്വജനപക്ഷപാതത്തിൻ്റെ സൃഷ്ടിയാണ് അത് അരക്ഷിതാവസ്ഥക്ക് വഴിവെക്കുമെന്നും രാമനാട്ടുകര മുൻ സിപൽ 7, 8 ഡിവിഷൻ യൂത്ത് ലീഗ് സംയുക്തമായി സംഘടിപ്പിച്ച ' കൺവെക്കേഷൻ 2021 ' ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
രാമനാട്ടുകര നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് ജനപ്രതിനിധികൾ ,ഫറോക്ക് നഗരസഭാധ്യക്ഷൻ എൻ.സി റസാഖ് ,വാഴയൂർ പഞ്ചായത്ത് പ്രസിഡണ്ട് വാസുദേവൻ ,ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല, എന്നിവരെ ആദരിച്ചു.കൂടാതെ എഫ്.സി ബ്രദേഴ്സ് ക്ലബിനു ജഴ്സികൾ , എം.എസ്.എഫ് ബാലവേദിക്ക് ഫുഡ്ബോൾ ,എന്നിവ ചടങ്ങിൽ വെച്ച് നൽകി. വിവിധ കായിക മേഖലകളിൽ മികവ് തെളിയിച്ച ദിൽഷാദ് ,അഭിജിത്ത് ,സഫ്വാൻ എന്നിവർക്ക് ഉപഹാരവും നൽകി.
എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ.ഫാത്തിമ തഹ് ലി യ മുഖ്യാതിഥിയായി.ടി .ടി ഇസ്മയിൽ ,സുഫ് വാൻ ചെറുവാടി ,വിവിധ നേതാക്കൾ സംസാരിച്ചു.
എട്ടാം ഡിവിഷൻ യൂത്ത് ലീഗ് പ്രസിഡണ്ട് മുഹമ്മദ് റാഫി പാഞ്ചാള അധ്യക്ഷനായി .എഴാം ഡിവിഷൻ ജനറൽ സെക്രട്ടറി അൻവർ കീഴില്ലത്ത് സ്വാഗതവും തരയങ്ങൽ സൈഫുദ്ധീൻ നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live