ജനാധിപത്യത്തിൻ്റെ ശ്രീകോവിൽ
അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റി
ഇടത് സർക്കാർ :
ശഫീഖ് അരക്കിണർ
രാമനാട്ടുകര:
ഭരിച്ച അഞ്ച് വർഷത്തിനിടെ എല്ലാ മേഖലകളിലും അഴിമതിക്ക് ഇടം കണ്ടെത്തിയ ഇടത് സർക്കാർ ജനാധിപത്യത്തിൻ്റെ ശ്രീകോവിലായ നിയമസഭയെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയെന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഷഫീഖ് അരക്കിണർ അഭിപ്രായപ്പെട്ടു.
എൽ.ഡി.എഫ് സർക്കാരിനെതിരെ യുവജന കുറ്റപത്രവുമായി രാമനാട്ടുകര മുൻസിപൽ മുസ്ലിം യൂത്ത് ലീഗ് പദയാത്രയുടെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാവിലെ തുമ്പപ്പാടത്ത് നിന്ന് ആരംഭിച്ച പദയാത്ര മുൻസിപൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.കെ മുഹമ്മദ് കോയ ജാഥാക്യാപ്റ്റൻ മഹ്സൂം പുതുകുളങ്ങരക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജാഥാ കോ-ഓഡിനേറ്റർമാരായ അനീസ്
തോട്ടുങ്ങൽ ,മുജീബ് പുവന്നൂർ നേതൃത്വം നൽകി .വൈകിട്ട് രാമനാട്ടുകര അങ്ങാടിയിൽ നടന്ന സമാപന പൊതുയോഗത്തിൽ ജുനൈദ് മുർക്കനാട് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് മുൻസിപ്പൽ പ്രസിഡണ്ട് മഹ്‌സൂം പുതുകുളങ്ങര അധ്യക്ഷനായി. കൗൺസിലർ സി. ഗോപി , കെ.കെ ആലിക്കുട്ടി ,യൂത്ത് ലീഗ് ബേപ്പൂർ മണ്ഡലം നേതാക്കൾ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.പി ഹാരിസ് സ്വാഗതവും ട്രഷറർ കെ.ടി ഷാഹുൽ നന്ദിയും പറഞ്ഞു