വൃക്കരോഗ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
രാമനാട്ടുകര:
കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററും രാമനാട്ടുകര മുൻസിപ്പൽ 19, 20 ഡിവിഷൻ മുസ്ലിം യൂത്ത്ലീഗിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വൃക്കരോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. രാമനാട്ടുകര മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ബുഷറ റഫീഖ് ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര മുൻസിപ്പൽ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ അബ്ദുൽ ലത്തീഫ് ആമുഖ ഭാഷണം നടത്തി. ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ഡയരക്ടർ പി രായിൻകുട്ടി നീറാട് ക്യാമ്പ് വിശദീകരണം നടത്തി. പാച്ചീരി സൈതലവി, കുന്നത്തൂർ അബ്ദുൽ അസീസ്, മഹ്സൂം പുതുകുളങ്ങര, ഹാരിസ് പിപി, പാലക്കൽ റസാഖ്, സിപി മുഹമ്മദ് കോയ, ഫൈസൽ കളത്തിങ്ങൽ, ഹമീദ് കെ ടി, ഡോ. കെ എം മുഹമ്മദ്, കെ ടി റസാഖ്, നജീബുദ്ധീൻ, ഹനീഫ പാണ്ടികശാല എന്നിവർ സംസാരിച്ചു. റഈസ് പാലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ ലത്തീഫ് കാരട്ടിയാട്ടിൽ സ്വാഗതവും ട്രഷറർ അനീസ് തോട്ടുങ്ങൽ നന്ദിയും പറഞ്ഞു. ക്യാമ്പിന് ജൈസൽ മാറണങ്ങാട്ട്, സുഹൈൽ, ഉണ്ണീൻകുട്ടി, സത്താർ ഇളയിടത്ത്, ജിഷാദ് സി, ഷംസീർ പള്ളിക്കര, അശ്റഫ് കാരട്ടിയാട്ടിൽ, യാസർ സി, അബ്ദുൽ ജബ്ബാർ, നൗഷാദ് പിടി, അസ്ലം കെ ടി, സിദ്ധീഖ് കെ, ഹസീബ് കളത്തിങ്ങൽ, സഹൽ കെപി, സഫാഫ് കെ, സഫ്നാസ് കെ എന്നിവർനേതൃത്വം നൽകി