വൈദിക വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ രാമായണ പാരായണത്തിൽ പങ്കെടുത്തതിന് പ്രീത എസ് മൂസ്സത് പുരസ്ക്കാരം ഏറ്റുവാങ്ങി
പെരുമണ്ണ :
കഴിഞ്ഞ വർഷം കർക്കിടമാസത്തിൽ വൈദിക വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ
നടത്തിയ ഓൺലൈൻ രാമായണ പാരായണത്തിൽ പങ്കെടുത്തതിന് പെരുമണ്ണ ശിവ വിഷ്ണു ക്ഷേത്രത്തിനു സമീപം
സായിശ്രീ യിൽ താമസിക്കുന്ന പ്രീത എസ് മൂസ്സത് പുരസ്ക്കാരം ഏറ്റുവാങ്ങി. വൈദിക വിജ്ഞാനകേന്ദ്രം (വേദവാടിക) ഇതുപതാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വെച്ചാണ് വേദവാടിക മാനേജിങ്ങ് ട്രസ്റ്റിവയപ്പുറം നാരായണൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ
പ്രസിഡണ്ട് മങ്ങത്തായ കൃഷ്ണൻ നമ്പൂതിരിയിൽ നിന്നുമാണ് പ്രീത എസ്സ് മുസ്സത് പുരസ്കാരം ഏറ്റുവാങ്ങിയത്.