Peruvayal News

Peruvayal News

റേഷൻ മണ്ണെണ്ണയുടെ വിലയിൽ മൂന്ന് രൂപ കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചത് സാധാരണ റേഷൻ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി

റേഷൻ മണ്ണെണ്ണയുടെ വിലയിൽ മൂന്ന് രൂപ കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചത് സാധാരണ റേഷൻ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി.










ഇതുമൂലം റേഷൻ വ്യാപാരികൾക്ക് ഒരു ബാരൽ മണ്ണെണ്ണ എടുക്കുന്നതിന്ന് 600 രൂപ അധികമായി മുടക്കേണ്ടി വരും എന്നാൽകമ്മീഷനിൽ ഒരു വർദ്ധനവും വരുത്തിയിട്ടില്ല.2017 ലെ വേതന പാക്കേജിനോട് അനുബന്ധിച്ചാണ് റേഷൻ വ്യാപാരികൾ അവസാനമായി കമ്മീഷൻ പുതുക്കി നൽകിയത്. അന്നത്തെ മുതൽ മുടക്കിൻ്റെ നൂറ് ശതമാനം വർദ്ധനവ് ഘട്ടം ഘട്ടങ്ങളായി വർദ്ധിപ്പിച്ചുവെങ്കിലും റേഷൻ വ്യാപാരികളുടെ കമ്മീഷൻ രണ്ടു രൂപ ഇരുപത് പൈസയായി പഴയതുപോലെ തുടരുകയാണ് ഇത് മുതൽ മുടക്കിനുസരിച്ചു വർദ്ധിപ്പിച്ചു നൽകണം.


      സംസ്ഥാനത്തിൻ്റെ വിവിധ താലൂക്കുകളിൽ പ്രവർത്തിച്ചു വരുന്ന മണ്ണെണ്ണ ഹോൾസൈൽ വ്യാപാരികൾ മൊത്തകച്ചവടം അവസാനിപ്പിച്ചത് കാരണം അൻപതും അറുപതും കിലോമീറ്ററിലധികം ദൂരെയുള്ള മറ്റു താലൂക്ക് ഡിപ്പോയിൽ പോയി മണ്ണെണ്ണ വിട്ടെടുക്കേണ്ട ദുരവസ്ഥയിലാണ്. ഇതു മൂലം 300 കാർഡുകൾ ഉള്ള റേഷൻ വ്യാപാരികൾക്ക് 150 ലിറ്റർ മണ്ണെണ്ണ എടുക്കാൻ 1000 രൂപ മുതൽ 1200 രൂപ വരേ വാഹന വാടക ഇനത്തിൽ മാത്രം ചിലവ് വരുന്നു. ഷോർട്ടേജ്,മറ്റു ചിലവുകൾ കൂടി കണക്കാക്കുമ്പോൾ വ്യാപാരികൾക്ക് ഭീമമായ നഷ്ടം വരുത്തിവെക്കുന്നു.അത് കൊണ്ട് റേഷൻ മണ്ണെണ്ണ കൂടി വാതിൽപടിയിൽ എത്തിച്ചു നൽകണമെന്ന് ആൾ കേരളാ  റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി ബന്ധപെട്ടവരോട് ആവശ്യപെട്ടു.


Don't Miss
© all rights reserved and made with by pkv24live