Peruvayal News

Peruvayal News

റേഷൻ മണ്ണെണ്ണ പ്രതിസന്ധിയിൽ എല്ലാവർക്കും ലഭിക്കില്ല!

റേഷൻ മണ്ണെണ്ണ  പ്രതിസന്ധിയിൽ എല്ലാവർക്കും ലഭിക്കില്ല!




  ഈ മാസത്തിൽ എല്ലാ വിഭാഗം കാർഡുടമകൾക്കും വൈദ്യുതീകരിച്ച വീട്ടിലെ റേഷൻ കാർഡുകൾക്ക് അരലിറ്റർ വീതവും വൈദ്യുതീകരിക്കാത്ത കാർഡുകൾക്ക് നാല് ലിറ്റർ വീതം മണ്ണെണ്ണ വിതരണം ഉണ്ടാവുംമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറീയിപ്പ്.

  

     മൊത്തം വിതരണം ചെയ്യുന്നതിൻ്റെ 40% മാത്രമാണ് പല താലൂക്കുകളിലും വ്യാപാരികൾക്ക് ലഭിക്കാൻ ഇടയുള്ളത്. എന്നാൽ ഈ അലോട്ട്മെൻ്റിന് അനുസരിച്ചു ഇ.പോസ് യന്ത്രത്തിൽ കുറവ് വരുത്താത്കൊണ്ട് നാൽപത് ശതമാനത്തിൽ താഴെ കാർഡുകാർക്ക് മാത്രം വിതരണം ചെയ്യാനേ റേഷൻ വ്യാപാരികൾക്ക് കഴിയൂ. കഴിഞ്ഞ മാസം മുൻഗണേനേ തര വിഭാഗമായ നീല, വെള്ള, കാർഡുകൾക്ക് മണ്ണെണ്ണ വിതരണം ഇല്ലാത്തത് കൊണ്ട് മണ്ണെണ്ണയുടെ ആവശ്യക്കാർ വർദ്ധിക്കാനുള്ള സാഹചര്യമാണ് ഉള്ളത്.


  മണ്ണെണ്ണയുടെ സബ്സിഡി എടുത്തു കളഞ്ഞ സാഹചര്യത്തിൽ നിലവിൽ സബ്സിഡി ഇല്ലാത്ത മണ്ണെണ്ണ ചില താലൂക്കിലെ റേഷൻ വ്യാപാരികൾ മുൻകൂട്ടി സ്റ്റോക്ക് എടുപ്പിക്കുകയും പ്രസ്തുത മണ്ണെണ്ണ വിതരണം നടത്താൻ കഴിയാതെ കിടക്കുകയാണ്.ഇത് വിതരണം നടത്തുകയും സ്റ്റോക്കിലാത്ത സ്ഥലങ്ങളിൽ എണ്ണ കമ്പനികളിൽ നിന്ന് വിതരണത്തിന്ന് ആവശ്യമായ മണ്ണെണ്ണ സ്റ്റോക്കെടുത്തു കൊണ്ടും കേന്ദ്ര വിഹിതമായി ലഭിക്കുന്ന മണ്ണെണ്ണ കൂടി ചേർത്തു  ഏകീകരിച്ചു ഒരേ വില ഈടാക്കി എല്ലാ റേഷൻ കാർഡുകൾക്കും മണ്ണെണ്ണ വിതരണത്തിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സബ്സിഡി നൽകാത്ത സാഹചര്യത്തിൽ സംസ്ഥാനത്തിൻ്റെ വീട്ടാവശ്യത്തിന്ന് അന്തിവിളക്ക് തെളിയിക്കാൻ ആവശ്യമായ മണ്ണെണ്ണയുടെ ക്വാട്ട വർദ്ധിപ്പിച്ചു നൽകണമെന്നും ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി ബന്ധപെട്ട അധികാരികളോട് ആവശ്യപെട്ടും.


Don't Miss
© all rights reserved and made with by pkv24live