Peruvayal News

Peruvayal News

ഒ.ടി.പി, പുനസ്ഥാപിച്ചുകൊണ്ട് റേഷൻ വിതരണം പുനരാംരംഭിക്കുക.





ഒ.ടി.പി, പുനസ്ഥാപിച്ചുകൊണ്ട് റേഷൻ വിതരണം പുനരാംരംഭിക്കുക.


  ഇലട്രോണിക്ക് പോയിൻ്റ് ഓഫ് സെയിൽ (ഇപോസ്) യന്ത്രത്തിൽ ബയോമെട്രിക്ക് സംവിധാനം പരാജയപെടുന്നവർക്ക് റേഷൻ വാങ്ങാനുള്ള സംവിധാനമാണ് ഒ.ടി.പി.ഇത് സംസ്ഥാനത്ത് അഞ്ച് ദിവസമായി പ്രവർത്തന രഹിതമാണ്. റേഷൻ കാർഡിലെ മുതിർന്ന അംഗങ്ങൾക്കും ചെറിയ കുട്ടികൾ, കൈവിരൽ രേഖകൾ പതിയാത്ത തൊഴിലാളികൾ ഇവരൊക്കെ ഇത് മൂലം റേഷൻ ലഭിക്കാതെ മടങ്ങേണ്ട അവസ്ഥയിലാണ് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലും ഉണ്ടായത്.


    റേഷൻ കടകളിൽ ഐറീസ് സ്കാനർ  സ്ഥാപിച്ചുകൊണ്ട് ഈ പ്രശ്നങ്ങൾക്ക് പരിഹാരം തേടാൻ വേണ്ടി ചില തൽപ്പരകക്ഷികളും കമ്മീഷൻ ഏജൻ്റ് മാരും ബോധപൂർവ്വം ഒ.ടി.പി.സംവിധാനങ്ങൾ നിശ്ചലമാക്കിയതാണെന്ന് കരുതുന്ന ഉപഭോക്താക്കളും വ്യാപാരികളും ഉണ്ട്.പൊതു കമ്പോളങ്ങളിൽ നാലായിരത്തോളം രൂപ വിലയുള്ള ഐസ്കാനർ ഇ.പോസ് നിർമ്മാതാക്കളായ കമ്പനിയിൽ ഒമ്പതിനായിരത്തിലധികമാണ് വില ഈടാക്കുന്നത്. ഇത് വാങ്ങുന്നതിന്ന് പ്രേരണ നൽകുവാൻ വ്യാപാരികളിൽ സമ്മർദ്ധം ഉണ്ടാക്കാൻ വേണ്ടി ചില കമ്മീഷൻ ഏജൻ്റ്കളുടെ താൽപര്യമാണ് ഒ.ടി.പി.നിശ്ചലമാക്കിയെതെന്ന് വ്യാഖ്യാനിക്കുന്നവരും ധാരാളമായി ഉണ്ട്. സർക്കാർ ഐറീസ് സ്കാനർ സൗജന്യമായി നൽകുകയും.നിശ്ചലമായ ഒ.ടി.പി.സംവിധാനം ഉടനെ പുനരാരംഭിക്കണമെന്നും ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി, ട്രഷറർ ഇ.അബൂബക്കർ ഹാജി എന്നിവർ ബന്ധപെട്ടവരോട് ആവശ്യപെട്ടു.


Don't Miss
© all rights reserved and made with by pkv24live