Peruvayal News

Peruvayal News

ഒ.ടി.പി. ഇല്ല വീണ്ടും റേഷൻ മുടങ്ങുന്നു!

ഒ.ടി.പി. ഇല്ല വീണ്ടും റേഷൻ മുടങ്ങുന്നു!


   ഇന്നെലെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ റേഷൻ കടകളിൽ കൈവിരൽ പതിയാത്തവർക്ക് മൊബൈൽ ഫോണിലേക്ക് ഒ .ടി .പി സന്ദേശം ലഭിക്കാത്തത് കൊണ്ട് പ്രായാധിക്യം ചെന്ന മുതിർന്ന പൗരന്മാർ, ചെറിയ കുട്ടികൾ, കൈവിരൽ പതിയാത്ത തൊഴിലാളികൾ, കിടപ്പിലായിരിക്കുന്ന രോഗികൾ, കൈ വിരലിലെ  തൊലി പുറം പൊളിഞ്ഞു നേർമ്മയായി വരുന്ന രോഗികളും ഒ.ടി.പി.യെയാണ് റേഷൻ വാങ്ങാൻ ആശ്രയിക്കുന്നത്. ഇത്തരം അവശ വിഭാഗങ്ങളുടെ റേഷനാണ് ഇന്നെലെ മുടങ്ങിയിരുക്കുന്നത്.

    ഈ മാസം തുടക്കത്തിൽ ട്രായ് നിബന്ധനകൾ പാലിക്കാത്തതിൻ്റെ പേരിൽ ബി.എസ്.എൻ.എൽ.ഉൾപെടേ മറ്റു സ്വകാര്യ മൊബൈൽ ഫോൺ ദാധാക്കളുടെയും ഒ.ടി.പി.സംവിധാനങ്ങൾക്ക് ട്രായ് നിയന്ത്രണങ്ങൾ ഏർപെടുത്തിയിരുന്നു.ഇത് പുനരാംരംഭിച്ചു ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് ഇന്നലെ വിണ്ടും ഒ.ടി.പി. പണിമുടക്കിയത്. റേഷൻ വിതരണം തടസ്സം വരാതെ പുനരാരംഭിക്കുന്നതിന്ന് ആവശ്യമായ നടപടികൾ ബന്ധപെട്ട അധികാരി സ്വീകരിക്കണമെന്ന് ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി ,ട്രഷറർ ഇ.അബൂബക്കർ ഹാജി എന്നിവർ ബന്ധപെട്ടവരോട് ആവശ്യപെട്ടു.
Don't Miss
© all rights reserved and made with by pkv24live