നീല, വെള്ള, കാർഡുകാർക്കുള്ള 10 കിലോ അരി എവിടെ?
മുൻഗണനേതര വിഭാഗമായ 52 ലക്ഷം നീല, വെള്ള, കാർഡുകാർക്ക് സാധാരണ റേഷനു പുറമേ സബ്സിഡി ഇല്ലാതെ കിലോഗ്രാമിന്ന് 15 രൂപ നിരക്കിൽ 10 കിലോഗ്രാം അരി മാർച്ച് ഏപ്രിൽ മാസങ്ങളിൽ സ്പഷലായി വിതരണം ചെയ്യുമെന്ന് നേരെത്തേ അറീയിച്ചിരുന്നതാണ്.മാർച്ചുമാസത്തെ വിതരണം തുടങ്ങിയെങ്കിലും ഇത് വരെയായി അത്തരം ഒരു നിർദ്ദേഷവും ഉണ്ടാവാത്തതിൽ പ്രസ്തുത കാർഡുകാർ നിരാശയിലാണ്.
കോവീഡ് വ്യാപന വേളയിൽ കേന്ദ്ര സർക്കാർ പ്രധാനമന്ത്രി കല്യാൺ അന്നയോജന പദ്ധതി പ്രകാരം മുൻഗണനാ വിഭാഗമായ മഞ്ഞ,പിങ്ക്, കാർഡുകളിലെ ഒരു അംഗത്തിന്ന് 5 കിലോഗ്രാം ഭക്ഷ്യധാന്യങ്ങളും പ്രസ്തുത കാർഡിന് ഒരു കിലോ കടലയും വിതരണം ചെയ്തിരുന്നു.ഇതിൻ്റെ വിതരണം അവസാനിച്ചു നാലു മാസം കഴിഞ്ഞെങ്കിലും ബാക്കി വന്ന അരിയും ഗോതമ്പും, കടലയും ഉപയോഗ്യമല്ലാതെ റേഷൻകടകളിൽ കിടക്കുന്നു. പ്രസ്തുത അരിയും ഗോതമ്പും മറ്റേതങ്കിലും വിഭാഗത്തിലേക്ക് മാറ്റി നൽകുകയും കടല കുത്താളനും മറ്റു പാറ്റകളും കുത്തി അതിലെ പരിപ്പുകൾ എടുത്തു തോട് മാത്രമായി ഉപയോഗ്യമല്ലാതെയായി മാറിയിരിക്കുന്നു. ഈ കാര്യങ്ങൾ ഇതിനു മുൻമ്പും ഞങ്ങൾ ആവശ്യപെട്ടതാണ്. അന്ന് തന്നെ തിരിച്ചെടുക്കുവാനുള്ള നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇത്തരത്തിലുള്ള നഷ്ടം ഒഴിവാക്കാമായിരുന്നു.അത് കൊണ്ട് അവശേഷിക്കുന്ന കടല തിരിച്ചെടുക്കുവാനുള്ള അടിയന്തിര നടപടി ഉണ്ടാവണം.
സംസ്ഥാനത്തെ പല താലൂക്കുകളിലും മൂന്ന് മാസങ്ങൾക്ക് മുൻമ്പ് സബ്സിഡി ഇല്ലാത്ത മണ്ണെണ്ണ ഹോൾസെയിൽ ഡിപ്പോയിൽ സ്റ്റോക്കുള്ളത് ബന്ധപെട്ട അധികാരികൾ റേഷൻ വ്യാപാരികളേ കൊണ്ട് സ്റ്റോക്കെടുപ്പിച്ചിരുന്നു.എന്നാൽ വിതരണണത്തിന്ന് മതിയായ സ്റ്റോക്കില്ലാത്ത മാസങ്ങളിൽ പോലും ഇത് വിതരണം നടത്താൻ അനുമതി നൽകിയിരുന്നില്ല. പെട്രോൾ ഡീസൽ ,തുടങ്ങിയ ഇന്ദനങ്ങളെപ്പോലെ ബാഷ്പീകരണം നടക്കുന്നതാണ് മണ്ണെണ്ണയും. അത് കൊണ്ട് ആവശ്യമായ ഷോർട്ടേജ് അനുവദിച്ചു കൊണ്ട് ഈ മാസത്തിൽ വിതരണം നടത്തുന്ന റേഷൻ മണ്ണെണ്ണയുടെ ക്വോട്ടയിൽ ഉൽപെടുത്തി അവശേഷിക്കുന്ന സാമ്പത്തിക ഭാദ്യതക്ക് ഒരു പരിഹാരവും ഉണ്ടാക്കണമെന്ന് ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് അഡ്വ: ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി, ട്രഷറർ, ഇ.അബൂബക്കർ ഹാജി എന്നിവർ ഭക്ഷ്യവകുപ്പ് അധികാരികളോട് ആവശ്യപെട്ടു.