ആരോഗ്യ പ്രവർത്തകർക്ക് ഭക്ഷണം സ്പോൺസർ ചെയ്ത് PK ശറഫുദ്ധീൻ
പെരുവയൽ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാർ P K ശറഫുദ്ധീൻ ഇന്നലെ ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ഭക്ഷണവുമായാണ് പെരുവയൽ സ്കൂളിൽ എത്തിയത്. മുൻ ഭരണ സമിതിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിരുന്ന അദ്ദേഹം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ ആരോഗ്യ പ്രവർത്തകരോടൊപ്പം പ്രവർത്തിച്ചു വരികയാണ്.