കുറ്റിക്കാട്ടൂർ :
ദാറുൽ ഹുദ ഇസ് ലാമിക് യൂണിവേഴ്സിറ്റി ഡിപ്പാർട്ട് മെന്റ് ഓഫ് ഫിഖ്ഹ് ആൻഡ് ഉസ്വൂലുൽ ഫിഖ്ഹ് & സി.പി.ഇ.ടി യും സംയുക്തമായി നടത്തി വരുന്ന ഇജാബ കോഴ്സ് 8 ദിവസങ്ങളിലായി മാണിയമ്പലത്ത് മഹല്ല് ശാഖാ എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തിൽ ആനക്കുഴിക്കര , മാണിയമ്പലത്ത് സംഘടിപ്പിച്ചു.
വിജയി കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പ്രതിഭാ സംഗമവും സയ്യിദ് മുഹമ്മദ് മഅ്ശൂഖ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് ബുജൈർ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.
ഒ.പി.എം അശ്റഫ് മൗലവി മുഖ്യപ്രഭാഷണം നടത്തി.
ഉനൈസ് ഹുദവി, പി.അബ്ദുൽ റഹീം, സക്കീർ വി.ടി, അബ്ദുസമദ് ഇ.സി എന്നിവർ സംസാരിച്ചു. സെക്രട്ടറി മാജിദ് സ്വാഗതവും കോർഡിനേറ്റർ അർഷാദ് നന്ദിയും പറഞ്ഞു.
കൊവിഡ് കാലത്ത് നിരവധി മയ്യത്ത് പരിപാലനത്തിൽ പങ്കെടുത്ത വിഖായ പ്രവർത്തകരായ അബ്ദുൽ റഹീം, സക്കീർ , ബുജൈർ എന്നിവരെ സംഗമത്തിൽ വെച്ച് മൊമന്റൊ നൽകി അനുമോദിച്ചു.