പെരുമണ്ണ എ എൽ പി സ്കൂളിലെ എൽ എസ് എസ് ജേതാക്കളെ അനുമോദിച്ചു
പെരുമണ്ണ :
പെരുമണ്ണ എ എൽ പി സ്കൂളിലെ 2019-20 വർഷത്തെ എൽ എസ് എസ് ജേതാക്കളായ കുട്ടികളെ സ്കൂളിൽ വച്ച് അധ്യാപകരും പി.ടി.എ യും അനുമോദിച്ചു.
ഗൗരിനന്ദ.എൻ, നജഫാത്തിമ. കെ, ആയിഷ ഫർഹ.പി, ഷഹന ഫാത്തിമ. സി കെ, ലിയ ഫർഹ.കെ എന്നിവരെയാണ് ആദരിച്ചത്.
സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനധ്യാപിക എൻ മിനിത, പി ടി എ പ്രസിഡണ്ട് സുബ്രഹ്മണ്യൻ ടി ടി, അധ്യാപകരായ സംഗീത, അഖിലേഷ്, നജീബ്, ജിഷ,റസിയ, അരുൺ എന്നിവർ സംസാരിച്ചു.