KSRTC യിലെ വിവാദ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണം
KSTEO (STU)
മുസ്ലീം ജീവനക്കാർക്ക് പ്രധാനപ്പെട്ട ദിവസമായ വെള്ളി ഴാഴ്ച ദിവസം മസ്ജിദിൽ ജുമുഅ നിസ്കാരത്തിന് പങ്കെടുക്കാൻ സാധിക്കാതെ വരുന്ന രീതിയിൽ ഇറക്കിയ വിവാദ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണം,, ഗുജറാത്തിലെ ഫാഷിസ്റ്റ് സർക്കാർ പോലും ഇറക്കാത്ത ഉത്തരവ് കേരളത്തിലെ ന്യൂനപക്ഷ സംരക്ഷകർ എന്നവകാശപ്പെടുന്ന ഇടത് പക്ഷ സർക്കാർ KSRTC യിൽ ജോലി ചെയ്യുന്ന ന്യൂനപക്ഷ ജീവനക്കാരുടെ വിശ്വാസപരമായ ജീവിത രീതിയെ തകർക്കുന്ന രൂപത്തിൽ ഓഡർ ഇറക്കിയ KSRTC ,MD യുടെ ഉത്തരവ് പിൻവലിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം,, അത് പോലെ തന്നെ KSRTC യിൽ രാവും പകലും നോക്കാതെജോലി ചെയ്യുന്ന ഡ്രൈവർ കണ്ടക്ടർ വിഭാഗംജീവനക്കാരുടെയും അവകാശമായ ഡ്യൂട്ടി ഓഫും, വീക്കിലി ഓഫും പാടെ അവസാനിപ്പിക്കുന്നതിൻ്റെ ആദ്യപടിയായ പ്രസ്തുത ഉത്തരവ് അംഗീകരിക്കാനാവില്ല. തിങ്കൾ, വെള്ളി, ശനി ദിവസങ്ങളിൽ അർഹതപ്പെട്ട ഓഫ് അനുവദിക്കാത്ത - എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ വിനോദം - എന്ന തൊഴിലാളികളുടെ അടിസ്ഥാന അവകാശത്തെ നിഷേധിക്കുന്ന ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്നും, ജീവനക്കാരുടെ കുറവ് നികത്താൻ നിയമാനുസൃതം പുതിയ നിയമനങ്ങൾക്കായി നടപടി സ്വീകരിക്കണമെന്നും KSTE O( STU) സംസ്ഥാന കമ്മറ്റി ആവശ്യപ്പെടുന്നു