ചുരം ബൈപ്പാസ് യാഥാർത്ഥ്യമാക്കുക. ജനപ്രതിനിധികൾ കണ്ണ് തുറക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അടിവാരത്ത് ജനകീയ ഉപവാസം
വയനാട് ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരം ചിത്രകാ രൻ പോൾ കല്ലാനോട് ഉൽഘാടനം ചെയ്തു.
കാലപ്പഴക്കവും വാഹനത്തിരക്കും, മുൻകാമികൾ നമുക്ക് തന്നത് അത് പോലെ വരും തലമുറക്ക് കൈമാറാനുള്ള നമ്മുടെ ഉത്തരവാദിത്വവും കണക്കിലെടുത്ത് ചുരം റോഡ് സംരക്ഷണത്തിന്റെ ഭാഗമായ നിർദ്ദിഷ്ട ബൈപ്പാസ് തള്ളിക്കളയാനാകാത്ത ആവശ്യമാണെന്ന് പോൾ കല്ലാനോട് പറഞ്ഞു.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ആയിശക്കുട്ടി സുൽത്താന, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മാഗലത്ത്, എന്നിവരുടെ നേത്യത്വത്തിൽ വാർഡ് മെമ്പർമാരും, സ്ഥിരം സമിതി ചെയർമാൻമാരും ഉൾപ്പെടെ നിരവധി പേർ സമരത്തിൽ പങ്ക് ചേർന്ന് ഉപവസിച്ചു, ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ, ഹുസൈൻകൂട്ടി അദ്ധ്യക്ഷത വഹിച്ചു.
കൺവീനർ ടി.ആർ.ഒ. കുട്ടൻ, എൻ.കെ, അബ്ദുറഹിമാൻ, വി.എം. ഉമ്മർ മാസ്റ്റർ, വി. ഡി. ജോസഫ്, ജോണി പാറ്റാണി, സൈത് തളിപ്പുഴ, സണ്ണി കാപ്പാട്ടുമല, ബിജു താന്നിക്കുഴി, വി.കെ. മൊയ്തു മുട്ടായി, ജോൺസൻ കളത്തുങ്കൽ, എ.ഒ. വർഗ്ഗീസ്, മാർട്ടിൻ തോമസ്, അമീർ മുഹമ്മദ് ഷാജി, സി.സി. തോമസ്, പി.ടി. ബാപ്പു, ഷഹീർ എരഞ്ഞാണ, കെ.പി. സുനീർ, സന്തോഷ് മാളിയേക്കൽ, രാജേഷ് ജോസ്, ഷാഫി വളഞ്ഞപാറ, തുടങ്ങിയവർ പ്രസംഗിച്ചു.
വയനാട് ചേമ്പർ ഓഫ് കൊമേഴ്സ്, വയനാട് ഡെവലപ്മെന്റ്" ഫോറം, വ്യാപാരി വ്യവസായി ഏകോപന സമിതി, ഫാർമേഴ്സ് റിലീഫ് ഫോറം, ഹെൽത്ത് കെയർ ഫൗണ്ടേഷൻ, ഡ്രൈവേഴ്സ് കോഡിനേഷൻ കമ്മിറ്റി, ആംബുലൻസ് റോഡ് സേഫ്റ്റി വിംഗ്, വയനാട് ടൂറിസം അസോസിയേഷൻ, എന്നീ സംഘടനകളുടെ പ്രതിനിധികൾ ഉപവാസ സമരത്തിൽ പങ്ക് ചേർന്നു.
തടയണ കണക്കെ ചെറിയ ദൂരം സംരക്ഷണ ഭിത്തി പൊളിച്ചു കെട്ടാൻ പോലും ഗതാഗതം നിരോധിക്കേണ്ട സാഹചര്യം നിലനിൽക്കെ നിലവിലുള്ളതിലും കുറഞ്ഞ ദൂരത്തിൽ ചുരത്തിനൊരു സമ്പൂർണ്ണ ബൈപ്പാസ് എന്നതാണ് ചിപ്പിലിത്തോട്-മരുതി ലാവ്-തളിപ്പുഴ റോഡ്. രണ്ടര കിലോമീറ്റർ മാത്രം റോഡിന് വനഭൂമി വിട്ട് കിട്ടിയാൽ മതിയെന്നിരിക്കെ ഇത് ശ്രമിച്ചാൽ നടക്കാവുന്നത് മാത്രമാണെന്ന് ചുരം സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു, വൺവെ റോഡായി പരിഗണിച്ചാൽ കുറഞ്ഞ അളവ് വനം മതിയാകും. ഹെയർപിൻ വളവില്ലാതെ എത്താമെന്നതും നിർദ്ദിഷ്ട പാതയുടെ സവിശേഷതയാണ്. വൈകിട്ട് 5 ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ചേപ്പാല ഉസ്മാൻ മുസ്ല്യാർ നാരങ്ങാനീര് നൽകി ഉപവാസം അവസാനിച്ചു.