എസ് വൈ എസ് പാഠശാല താത്തൂർ സർക്കിൾ തല ഉത്ഘാടനം നിർവഹിച്ചു
താത്തൂർ:
സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് യുണിറ്റുകളിൽ നടത്തി വരുന്ന പ്രവർത്തകരുടെ കൺവൻഷൻ 'പാഠശാല' താത്തൂർ സർക്കിൾ തല ഉത്ഘാടനം താത്തൂർ യൂനിറ്റിലെ ഹിമായത്തുദ്ധീൻ മദ്രസയിൽ നടന്നു.
എസ് വൈ എസ് കുന്ദമംഗലം സോൺ വൈസ് പ്രസിഡൻ്റ് ദുൽഖിഫിലി സഖാഫി ഉദ്ഘാടനം ചെയ്തു സർക്കിൾ പ്രസിഡൻ്റ് ശരീഫ് സഖാഫി വിഷയാവതരണം നടത്തി.
യൂണിറ്റ് പ്രസിഡണ്ട് സിദ്ധീക്കുൽ അക്ബർ സഖാഫി അദ്ധ്യക്ഷനായി
ചടങ്ങിൽ സർക്കിൾ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ ട്രഷറർ ജലീൽ മുസ് ലിയാർ ശമീം മാസ്റ്റർ, മൻസൂർ സഖാഫി സംബന്ധിച്ചു. അൻസാർ കെ പി സ്വാഗതവും മുസ്തഫ പി കെ നന്ദിയും പറഞ്ഞു.