സ്വാമി പരിപൂര്‍ണ്ണ ജ്ഞാന തപസ്വിയ്ക്ക് പ്രാര്‍ത്ഥനയില്‍ കുതിര്‍ന്ന വിട...
തിരുവനന്തപുരം:
ഇന്നലെ ദിവംഗതനായ ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വിയ്ക്ക് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള വിശിഷ്ട വ്യക്തിത്വങ്ങളും സന്യാസി സന്യാസിനിമാരും, വിശ്വാസി സമൂഹവും ചേര്‍ന്ന് പ്രാര്‍ത്ഥനയില്‍ കുതിര്‍ന്ന വിട നല്‍കി. ശാന്തിഗിരി ആശ്രമ സ്ഥാപക ഗുരുവിനോടൊപ്പം പ്രവര്‍ച്ച ഉത്തമനായ ശിഷ്യനും മനുഷ്യസ്നേഹിയുമായിരുന്നു സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുസ്മരിച്ചു. കേരള സര്‍ക്കാരിനുവേണ്ടി മന്ത്രി ആദരാഞ്ജലിയര്‍പ്പിച്ചു. വലിയ സ്ഥാനത്ത് നിന്നും താഴേക്കിറങ്ങിവന്ന് എളിയ നിലയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണെന്ന് സ്വാമിയെന്ന് മോര്‍ ആന്റ് മോര്‍ ക്ലിമീസ് കത്തോലിക്കാബാവ തിരുമേനി ആദരാഞ്ജലിയര്‍പ്പിച്ച് അനുസ്മരിച്ചു.
എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്., എം.എല്‍.എ. മാരായ സി.ദിവാകരന്‍, ഡി.കെ. മുരളി, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി., മുന്‍ എം.എല്‍.എ. കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍., ഡി.സി.സി. വൈസ് പ്രസിഡന്റ് എം. മുനീര്‍, കെ.പി.സി.സി. സെക്രട്ടറി പ്രശാന്ത്, കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍., കെ.പി.സി.സി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആനാട് ജയന്‍., ചെമ്പഴന്തി ഗുരുകുലത്തിലെ സ്വാമി ശുഭാംഗാനന്ദ, ശുഭാനന്ദാശ്രമത്തിലെ സ്വാമി ഗീതാനന്ദ, സ്വാമി ദത്താത്രേയ സ്വരൂപാനന്ദ, പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ചര്‍ച്ച് ഫാ.ജോസ് കിഴക്കേടത്ത്, മുന്‍ മേയര്‍ അഡ്വ. കെ.ചന്ദ്രിക., ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ അഡ്വ. തേക്കട അനില്‍കുമാര്‍., കൊയ്ത്തൂര്‍ക്കോണം സുന്ദരന്‍., സി.പി.ഐ.(എം.) ഏരിയ സെക്രട്ടറി ഇ.എ. സലീം., സി.പി.ഐ. ജില്ലാ സെക്രട്ടറി ജി.ആര്‍. അനില്‍., ബി.ജെ.പി. സംസ്ഥാന ട്രഷറര്‍ ജെ.ആര്‍.പത്മകുമാര്‍, തിരു. ജില്ല സെക്രട്ടറി എം.ബാലമുരളി, സി.പി. ഐ നെടുമങ്ങാട് സെക്രട്ടറി അഡ്വ. രാധാകൃഷ്ണന്‍, കോണ്‍ഗ്രസ് നേതാവ് ദീപ അനില്‍, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. കോമളം., വാമനപുരം ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വൈ.വി. ശോഭകുമാര്‍., പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ എ. അനില്‍ കുമാര്‍, സുരേഷ് കുമാര്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയന്‍, വൈസ് പ്രസിഡന്റ് കെ.ജഗന്നാഥന്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് അനിത, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ കോലിയക്കോട് മഹീന്ദ്രന്‍, ആര്‍. സഹീറത്ത് ബീവി., എസ്. സുധര്‍മ്മിണി, എം. അനില്‍കുമാര്‍ ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍., സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല, സി.പി.ഐ.(എം.) പോത്തന്‍കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കവിരാജന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കിരണ്‍ദാസ്, കേരള കോണ്‍ഗ്രസ് (എം).ജില്ല സെക്രട്ടറി ഷോഫി., സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോത്തന്‍കോട് ബ്രാഞ്ച് മാനേജര്‍ എസ്. മിനി. യൂണിയന്‍ ബാങ്ക് മാനേജര്‍, ജി. ഗോകുല്‍, ബഹറിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി.കെ.എല്‍.ഗ്രൂപ്പ് തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ സ്വാമിയുടെ വിയോഗത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
ആശ്രമത്തിന്റെ വിവിധ പ്രവര്‍ത്തനമേഘലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ സ്വാമിജിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ആത്മീയ രംഗത്തിന് നികത്താനാവാത്ത നഷ്ടമാണ് സ്വാമിയുടെ വിയോഗമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ശശിതരൂര്‍ എം. ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ഖാദി ബോര്‍ഡ് ചെയര്‍മാന്‍ ശോഭനജോര്‍ജ് എന്നിവര്‍ ഫെയിസ് ബുക്ക് വഴിയും അനുശോചനമറിയിച്ചു.