തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥന വുഷു ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡല്‍ നേടി പെരുമണ്ണ സ്വദേശി അർഷൻ എം.കെ
തിരുവനന്തപുരം :
തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥന വുഷു ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡല്‍ കരസ്ഥമാക്കി പെരുമണ്ണ കോട്ടയിത്താഴം പാറമ്മൽ അർഷൻ എം.കെ. കഴിഞ്ഞ ദിവസം കോഴിക്കോട് ഇന്‍ഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന പത്തൊമ്പതാമത് കോഴിക്കോട് ജില്ലാ ജൂനിയർ ആൻഡ് യൂത്ത് ജില്ലാതല വുഷു ചാമ്പ്യൻഷിപ്പിൽ 65 കി.ലോ വിഭാഗത്തില്‍ സ്വർണമെഡൽ കരസ്ഥമാക്കിയിരിക്കുന്നു. തുടർന്ന് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അർഷൻ എം.കെ ഇന്ന് നടന്ന സംസ്ഥാനതല വുഷു ചാമ്പ്യൻഷിപ്പിൽ 65 കിലോ വിഭാഗത്തില്‍ വെള്ളി മെഡൽ കരസ്ഥമാക്കി. പെരുമണ്ണ കോട്ടയിത്താഴം പാറമ്മൽ സുഭാഷ് ആണ് അർഷൻ്റെ പിതാവ്. മെഡിക്കല്‍ കോളജ് ക്യാമ്പസ് സ്കൂളിൽ പ്ലസ് വണ്‍-ല്‍ പഠിക്കുന്ന അര്‍ഷൻ യു എം എ ( യുണൈറ്റഡ് മാര്‍ഷല്‍ അക്കാദമി ) ആണ് കോച്ചിങ് ക്യാമ്പ്.