വിനോദ് മേക്കോത്ത് അധ്യക്ഷത വഹിച്ചു. സി ആർ നീലകണ്ഠൻ, വി എം ആർസൻ, വിളയോടി വേണുഗോപാൽ, സലീന പ്രക്കാനം എന്നിവരോടൊപ്പം എത്തിയ വാളയാർ അമ്മയെ ദിനേശ് പെരുമണ്ണ ഹാരാർപ്പണം ചെയ്തു. കഥാകാരി ഇ പി ജ്യോതി, ചോലക്കൽ രാജേന്ദ്രൻ, എൻ മുരളീധരൻ, പി രമണി, പി എം സൗദ, ഷാഹിന പെരുമണ്ണ, യു എം പ്രശോഭ്, ഡോ.ധനേഷ് ബുദ്ധൻ, ഷഫീഖ് പെരുമണ്ണ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുജിത് കാഞ്ഞോളി, ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഗംഗാധരൻ, പന്തീരാങ്കാവ് സഹകരണ ബാങ്ക് പ്രസിഡണ്ട് മധുസൂദനൻ മഠത്തിൽ, ഹമീദ് മൗലവി, റനിൽ കുമാർ മണ്ണൊടി, വിപിൻ തുവ്വശ്ശേരി, മുൻ ഗ്രാമ പഞ്ചായത്ത് അംഗം സാജിത മൂർക്കനാട് എന്നിവർ നേതൃത്വം നൽകി. വാളയാർ കുഞ്ഞുങ്ങളുടെ അമ്മ സ്വീകരണത്തിന് നന്ദി പറഞ്ഞു