സി എച്ച് സെന്റർ വെട്ടുപാറ
വാർഷിക പദ്ധതി ബ്രോഷർ
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു
വെട്ടുപാറ സി എച്ച് സെന്റർ നടപ്പിലാക്കുന്ന വാർഷിക പദ്ധതിയുടെ ബ്രോഷർ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സി എച്ച് സെന്റർ രക്ഷാധികാരി റഹ് മാൻ വെട്ടുപാറക്ക് നൽകി പ്രകാശനം ചെയ്തു. രോഗികൾക്കുള്ള സൗജന്യ മരുന്ന് വിതരണം, റേഷൻ സംവിധാനം, പാവപ്പെട്ട വിധവകൾക്കും വാർദ്ധക്യം കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും പെൻഷൻ സംവിധാനം, സൗജന്യ കിഡ്നി രോഗ നിർണ്ണയ ക്യാമ്പ് , CH Canteen ലേക്ക് സഹായ ഹസ്തം, ഓൺലൈൻ ഹെൽപ് ഡസ്ക്, കുടിവെള്ള വിതരണം, വിദ്യാഭ്യാസ മുന്നേറ്റ പ്രവർത്തനങ്ങൾ, മെഡിക്കൽ എക്യുപ്മെന്റ്സ് വിതരണം, PSC പരിശീലനം, വീട് നിർമ്മാണ സഹായം, 'ഡയാലിസിസ്@365' തുടങ്ങിയവ പദ്ധതികളിൽ ചിലതാണ്.
പ്രകാശന ചടങ്ങിൽ ടി വി ഇബ്രാഹിം എം എൽ എ, പി എ ജബ്ബാർ ഹാജി, കെ വി എ സലാം, അബ്ദുസ്സമദ് ഫൈസി, എം സി സലാം, നൗഷാദ് കെ പി, ഉമർ ബാബു, മുഹമ്മദ് കുഞ്ഞി, ആലിക്കോയ, അസീസ് മാസ്റ്റർ, ജാഫർ എം പി, അലി ഇ കെ , വാരിസ് വി ടി , ശംസു എം പി, നവാസ് ശരീഫ്, അഷ്റഫ് പി സി, ബുജൈർ കെ പി സി, അസീസ് മാറാടി, മുനീർ കടവ്, അസ് ലം തുടങ്ങിയവർ പങ്കെടുത്തു.