യൂത്ത് കോണ്‍ഗ്രസ് പെരുമണ്ണ മണ്ഡലം കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം രമ്യ ഹരിദാസ് എംപി നിര്‍വ്വഹിച്ചു
പെരുമണ്ണ :
പെരുമണ്ണ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ എംപി രമ്യ ഹരിദാസ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് പെരുമണ്ണ മണ്ഡലം പ്രസിഡന്റ് രാഗീഷ് എം കെ അധ്യക്ഷത വഹിച്ചു.ആർ ഷെഹിൻ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്,ഡി സി സി ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ, മുതിര്‍ന്ന കോൺഗ്രസ്സ് നേതാവ് പി മൊയ്തീന്‍ മാസ്റ്റർ, ഹാരിസ് ബാബു ചാലിയാര്‍,സനൂജ് കുരുവട്ടൂർ കെ എസ് യു ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നസീം പെരുമണ്ണ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എം എ പ്രഭാകരന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സുജിത്ത് കാഞ്ഞോളി, തുടങ്ങിയവർ സംസാരിച്ചു . മുസാഫിര്‍ സ്വാഗതവും ജിബിന്‍ ദാസ് നന്ദിയും പറഞ്ഞു.