കൊടുവളളിയിൽ കാരാട്ട് റസാഖിന്റെ വിജയത്തിനായി യുവജനമാർച്ച്.
താമരശ്ശേരി:
കൊടുവളളിയിൽ കാരാട്ട് റസാഖിന്റെ വിജയത്തിനായി എൽ ഡി വൈ എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ നിന്നും കൊടുവളളിയിലേക്ക് യുവജനമാർച്ച് നടത്തി.
താമരശ്ശേരി പഴയ ബസ്സ് സ്റ്റാൻറ്റിൽ നടന്ന പരിപാടിയിൽ എൽ ഡി എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ആർ.പി.ഭാസ്കരൻ ഫ്ളാഗ് ഓഫ് ചെയ്തു.ടി. മെഹറൂഫ്, സിദ്ദിഖ് കാരാട്ട് പൊയിൽ എന്നിവർ ചേർന്ന് പതാക ഏറ്റു വാങ്ങി.നാസർകോയ തങ്ങൾ, കരീം പുതുപ്പാടി, എം.പി.രാഗേഷ്, ഒ.പി. റഷീദ്, സഖരിയ എളേറ്റിൽ, വഹാബ് മണ്ണിൽ കടവ് എന്നിവർ സംബന്ധിച്ചു.വി.ലിജു, വി.റിജേഷ് കുമാർ, സന്ദീപ് മാടത്തിൽ, റിയാസ് വാവാട്, ശ്രീധരൻ ഓമശ്ശേരി എന്നിവർ നേതൃത്വം നൽകി. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിന് യുവതി യുവാക്കൾ മാർച്ചിൽ അണിനിരന്നു.