വെൽഫെയർ പാർട്ടി പൊതുയോഗം
പറമ്പത്ത് :
എലത്തൂർ നിയോജക മണ്ഡലം വെൽഫെയർ പാർട്ടി സ്ഥാനാർഥി താഹിർ മോക്കണ്ടിയുടെ പ്രചരണാർത്ഥം പൊതുയോഗം സംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറി ടി. കെ. മാധവൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി അംഗങ്ങൾ ശംസുദ്ധീൻ ചെറുവാടി, പി. സി. മുഹമ്മദ് കുട്ടി എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ ശിഹാബുദ്ധീൻ ഇബ്നു ഹംസ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഖാദർ സ്വാഗതവും,ഹാഷിം പറമ്പത്ത് നന്ദിയും പറഞ്ഞു. ടൗണിൽ നടന്ന പ്രകടനത്തിനു കെ. സലാഹുദ്ധീൻ, അമീർ അലി കാക്കൂർ,സാലിഹ് നന്മണ്ട ശംസുദ്ധീൻ പറമ്പത്ത്,ആയിഷാബി, ഇസ്തിഹാറ എന്നിവർ നേതൃത്വം നൽകി.