രാമനാട്ടുകരയിലെ അനധികൃത തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ചു
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
𝐃𝐚𝐭𝐞:𝟐𝟏-𝟎𝟒-𝟐𝟎𝟐𝟏
രാമനാട്ടുകര:
നഗരത്തിൽ വഴിയാത്ര കാർക്കും, വാഹന യാത്രക്കും തടസ്സം സൃഷ്ടിക്കുന്ന അനധികൃത തെരുവുകച്ചവടം നീക്കം ചെയ്തു. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും, പോലീസിന്റെ സഹായത്തേടെയാണ് അനധികൃത കച്ചവടം നീക്കം ചെയ്തത്. പൊലീസ് ഏയ്ഡ് പോസ്റ്റിന്‌സമീപം, പാലക്കാട് റോഡ്, കെ.ടി.ഡി.സി ഹോട്ടലിന് പരിസരം എന്നിവിടങ്ങളിൽ നിന്നാണ് നീക്കം ചെയ്തത്. നഗരസഭാ സ്ട്രീറ്റ് വെന്റിംഗ് കമ്മറ്റി വിളിച്ചു ചേർക്കുന്നതിനും, വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കി മുഴുവൻ അനധികൃത കച്ചവടവും അവസാനിപ്പിക്കുമെന്ന് നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ.കെ.എം. യമുന അറിയിച്ചു. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ ഇ. ബാബു . ജൂനിയർ ഹെൽത്ത് ഇൻസ്പെകർ പി.കെ ബാബു; ഫറോക്ക് എ.എസ്.ഐ ഹരീഷ് , സി.പി.ഒ അനൂപ് എന്നിവർ പങ്കെടുത്തു