വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
𝐃𝐚𝐭𝐞:𝟐𝟏-𝟎𝟒-𝟐𝟎𝟐𝟏
രാമനാട്ടുകര:
വേണമെങ്കില്‍ ചക്കകള്‍ വേരിലും കായ്ക്കും. ഇത് തെളിയിക്കുന്നതാണ് രാമനാട്ടുകരയിൽ ഇലക്ട്രിക് ഉപകരണങ്ങളുടെ റിപ്പയർ കട നടത്തുന്ന പുതുക്കോട് ചെറിയാംപറമ്പ് അജയ് കുമാറിൻ്റെ വീട്ടു വളപ്പില്‍ കായ്ച്ചു നില്‍ക്കുന്ന പ്ലാവ്. പത്ത് വർഷം മുമ്പ് നട്ട പ്ലാവില്‍ ഇന്ന് നിറയെ ചക്കകള്‍. പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഒന്നോ രണ്ടോ അല്ല 10 ല്‍പ്പരം ചക്കകള്‍.
വേരിന് മുകളില്‍ തൂങ്ങി നില്‍ക്കുന്ന ചക്കകള്‍ കാഴ്ചക്കാരെ അമ്പരപ്പിക്കുകയാണ്. സാധാരണ പഴുത്ത ചക്കയില്‍ നിന്നും നിറത്തിലും രുചിയിലും ഇതിനു വ്യത്യാസമുണ്ട്. പഴുത്താല്‍ ചുളകള്‍ നല്ല ഓറഞ്ചു നിറത്തിലാണ് ഉണ്ടാവുക. സാധാരണയില്‍ കവിഞ്ഞ മധുരവും ഇവയ്ക്കുണ്ടാവാറുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു.