എസ് എസ് എഫ് മാവൂരിൽ പ്രേതിഷേധ റാലി സംഘടിപ്പിച്ചു
മാവൂർ :
പകയടങ്ങാത്ത കൊലപാതക രാഷ്ട്രീയങ്ങൾക്ക് കേരളം മാപ്പ് തരില്ല എന്ന പ്രമേയമുയർത്തി എസ്.എസ്.എഫ് ഡിവിഷൻ കേന്ദ്രങ്ങളിൽ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു.എസ്.എസ്.എഫ് കുന്ദമംഗലം ഡിവിഷൻ കമ്മറ്റി മാവൂരിൽ സംഘടിപ്പിച്ച റാലിയിൽ പ്രതിഷേധമിരമ്പി.
പെട്രോൾ പമ്പിന് സമീപത്ത് നിന്ന് ആരംഭിച്ച റാലി മാവൂർ ബസ്റ്റാൻ്റിൽ സമാപിച്ചു.
അജ്സൽ സഖാഫി,സുഹൈൽ ബുഖാരി തുടങ്ങിയവർ പ്രസംഗിച്ചു.മുബശിർ പന്തീർപാടം,ബാസിത്വ് സഖാഫി,അലി അനസ്,സ്വലാഹുദ്ദീൻ സഖാഫി എന്നിവർ നേതൃത്വം നൽകി.