പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച്
AIUWC കോഴിക്കോട് ജില്ലാ കമ്മറ്റി കളക്ടറേറ്റിനു മുന്നിൽ ധർണ്ണ നടത്തി.
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️29-06-2021
കേന്ദ്ര സംസ്ഥാന സർക്കാരുകൾ അന്യായമായി വർധിപ്പിച്ചു കൊണ്ടിരിക്കുന്ന പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ചു രാജ്യ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന സമരത്തിന്റെ ഭാഗമായി AIUWC കോഴിക്കോട് ജില്ലാ കമ്മറ്റി കളക്ടറേറ്റിനു മുന്നിൽ ധർണ്ണ നടത്തി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ സാഹചര്യത്തിൽ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും 50 രൂപക്ക് നൽകാൻ സാധിക്കുമെങ്കിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൊള്ള ലാഭമുണ്ടക്കുകയാണെന്ന് ധർണ്ണ ഉദ്ഘടനം ചെയ്ത Kpcc ജന :സെക്രട്ടറി Adv PM നിയാസ് പറഞ്ഞു. ഇന്ധന വില വർധനവും ലോക്ക്ഡൗണും നിമിത്തം സ്തംഭനത്തിലായ തൊഴിൽ മേഖലയിലെ അസംഘടിത തൊഴിലാളികക്ക് അടിയന്തിര ധന സഹായം നൽകണമെന്ന് ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് (AIUWC) സർക്കാരുകളോട് ആവശ്യപ്പെട്ടു (AIUWC) ജില്ലാ പ്രസിഡന്റ് PC അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ AP പീതംബരൻ വിജയൻ കന്നഞ്ചേരി ജില്ലാ ഭാരവാഹികളായി ഷബീബ് അലി വെള്ളയ്ക്കോട്, K രാധാകൃഷ്ണൻ പ്രജീഷ് തിരുത്തിയിൽ,K ഷാജൻ ബേബി പയ്യാനക്കൽ,ബിന്ദു കുളങ്ങര, ഷഹീർ പാഴൂർ സലീം കരിമ്പാല, അനീഷ് കോഴിക്കാപറമ്പത് എന്നിവർ സംസാരിച്ചു