എം.എസ്.എഫ് നിവേദനം നൽകി
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️20-06-2021
പെരുമണ്ണ:
പെരുമണ്ണ പഞ്ചായത്തിലെ 10,11,9 വാർഡുകൾ ഉൾക്കൊള്ളുന്ന വെള്ളായിക്കോട് പ്രദേശത്തെ മൊബൈൽ നെറ്റ് വർക്ക് പ്രശ്നം പരിഹരിച്ച് വിദ്യാർഥികളുടെ ഓണ്ലൈൻ പഠന സൗകര്യം ഉറപ്പുവരുത്തുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് വെള്ളായിക്കോട് യൂണിറ്റ് എം.എസ്.എഫ് കമ്മിറ്റി പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്തിന് നിവേദനം നൽകി. നിരവധി വിദ്യാർഥികൾ ഏറെ പ്രയാസപെടുന്ന സാഹചര്യത്തിൽ ആണ് എം.എസ്.എഫ് നിവേദനം നൽകിയത്. എം.എസ്.എഫ് പെരുമണ്ണ പഞ്ചായത്ത് ട്രഷറർ എൻ.കെ.മുഹമ്മദ് ഫായിസ് നിവേദനം കൈമാറി. യൂണിറ്റ് ജനറൽ സെക്രട്ടറി വി.കെ.ഫിനാജ് ,എം.കെ.സ്വലാഹ് ,കെ.ഷിബിൽ തുടങ്ങിയവർ സംബന്ധിച്ചു.