സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയിലൂടെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പഠനസൗകര്യമേർപ്പെടുത്തി.
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️29-06-2021
അക്ഷരദീപം എന്ന് പേരിട്ട പദ്ധതി വഴി
ജില്ലയിൽ 35 വിദ്യാർത്ഥികൾക്കാണ് സ്മാർട്ട് ഫോണുകൾ കൈമാറുന്നത്. ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. അക്ഷരദീപം പദ്ധതിയുടെ ഉൽഘാടനം മാവൂർ ജി.എം.യു.പി സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇൻചാർജ് എം.പി.ശിവാനന്ദൻ നിർവ്വഹിച്ചു.ചടങ്ങിൽ വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകർ മൊബൈൽ ഫോണുകൾ ഏറ്റുവാങ്ങി. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ പുലപ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത് ,ബ്ലോക്ക് അംഗം മൈമൂന കടുക്കാഞ്ചേരി ,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ധർമ്മജൻ, അക്ഷരദീപം കൺവീനർ അരുൺ മോഹൻ,
A I B. E A വൈസ് പ്രസിഡണ്ട് എം.പി.വിജേഷ് തുടങ്ങിയവർ സംസാരിച്ചു.