Peruvayal News

Peruvayal News

മണ്ണില്ലാതെ ചേനകൃഷി ചെയ്ത് വ്യത്യസ്തനാവുകയാണ് ചന്ദ്രൻ



മണ്ണില്ലാതെ ചേനകൃഷി ചെയ്ത് വ്യത്യസ്തനാവുകയാണ് ചന്ദ്രൻ

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
   👁️‍🗨️30-06-2021

പെരുവയൽ:
  ഒരു തരി പോലും മണ്ണില്ലാതെ വീട്ടു മുറ്റത്ത് ചാക്കിൽ ചേന കൃഷി ചെയ്തിരിക്കുകയാണ് പെരുവയലിലെ ചെറുകുളത്തൂർ സ്വദേശി മള്ളാറുവീട്ടിൽ ചന്ദ്രൻ എന്ന കർഷകൻ.
ചെറുപ്പം മുതൽ വിവിധയിനം കൃഷികൾ ചെയ്തു പോരുന്ന ചന്ദ്രൻ കാർഷിക മേഘലയിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തി നിരവധി ആദരവുകൾ വാങ്ങിയ വ്യക്തി കൂടിയാണ് .
തൻ്റെ വീട്ടുമുറ്റത്താണ് ഇപ്പോൾ   ജൈവവളം മാത്രമുപയോഗിച്ച് മണ്ണില്ലാ ചേന കൃഷി ചന്ദ്രൻ പരീക്ഷണത്തിനിറക്കിയത് .
പരീക്ഷണം വൻ വിജയമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
കൃഷിയുടെ രൂപം ,
നല്ല ഉറപ്പുള്ളതും വെള്ളം നിൽക്കാത്തതുമായ വലിയ പ്ലാസ്റ്റിക് ചാക്കിൽ പകുതിയിലധികം കരിയിലകൾ നിറയ്ക്കണം. 
അതിനുമുകളിൽ ചേന വിത്ത് വെച്ചശേഷം ചാണകപ്പൊടിയോ, കമ്പോസ്റ്റോ ചേർക്കണം, വീണ്ടും കരിയിലകൾ നിറയ്ക്കണം ചാക്ക് അല്പം ഉയർത്തി വെക്കാൻ ഇഷ്ടിക അടിയിൽ  വെക്കണം.നിത്യവും മുറ്റം വൃത്തിയാക്കുമ്പോൾ  ലഭിക്കുന്ന ചപ്പുചവറുകൾ ചാക്കിൽ നിക്ഷേപിക്കാം ഇടയ്ക്കിടെ ജൈവവളങ്ങളായ ചാരം, ചാണകവെള്ളം, കമ്പോസ്റ്റ്, ബയോസ്ലെറി നേർപ്പിച്ചത് എന്നിവ നൽകാം. മണ്ണി ല്ലാത്തതുകൊണ്ട് ചാക്കിന് ഭാരം കുറവായിരിക്കും. അതിനാൽ യഥേഷ്ടം നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റിവയ്ക്കാൻ എളുപ്പമാണ്.കൃഷി ഭൂമി ഇല്ലാത്തവർക്ക് മുറ്റത്തും, ടെറസ്സിലും ഈ രീതിയിൽ കൃഷി ചെയ്യാവുന്നതാണ്. കൂടാതെ മഴക്കാല ആരംഭത്തിൽ ചെയ്യുന്ന കൃഷി ആയതിനാൽ നനയ്ക്കുകയും വേണ്ടന്നാണ്   ഹരിതകീർത്തി അവാർഡ് ജേതാവും, മുൻ കെ.എസ് ഒ ജീവനക്കാരൻ കൂടിയായിട്ടുള്ള ചന്ദ്രൻ പറയുന്നു.
Don't Miss
© all rights reserved and made with by pkv24live