Peruvayal News

Peruvayal News

അധികാരികളുടെ കണ്ണ് തുറപ്പിക്കുവാൻ മെഴുകുതിരി കത്തിച്ച് പ്രതിഷേധ നിൽപ് സമരം


നാഷണൽ ഹൈവേ അതോറിറ്റി അധികാരികളുടെ കണ്ണ് തുറപ്പിക്കുവാൻ മെഴുകുതിരി കത്തിച്ച് പ്രതിഷേധ നിൽപ് സമരം

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
  👁️‍🗨️30-06-2021
നാഷണൽ ഹൈവേ അതോറിറ്റിയുടെ അലസത കാരണം കഴിഞ്ഞ ദിവസം രണ്ട് ജീവനുകൾ കൂടി പൊലിഞ്ഞു.
 രാമനാട്ടുകര ബൈപാസ് റോഡിൽ മേൽപാലം ഇറങ്ങി വരുന്ന ജങ്ഷനിൽ വാരിക്കുഴി രൂപപ്പെട്ടിട്ട് നാളുകൾ ഏറെയായി .
നിരവധി തവണ അധികാരികളെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല.
അപകടം നടന്ന കഴിഞ്ഞ ദിവസം ഈ കുഴികളിൽ അല്പം മെറ്റൽ കൊണ്ട് വന്ന് നിറച്ചു   ഹൈവേ അതോറിറ്റിയുടെ കൊണ്ട്രാക്ടർ .
ഇന്നലെ വൈകുന്നേരം ഈ  കുഴിയിൽ വീണ് ഒരു ബൈക്ക് യാത്രക്കാരന് പരിക്ക് പറ്റി .
ഇതിനെതിരെ നാട്ടുകാർ ക്കിടയിൽ ശക്തമായ പ്രതിഷേധമാണ് രൂപപ്പെട്ടിരിക്കുന്നത് .
ഇന്ന് രാവിലെ രാമനാട്ടുകര മുനിസിപ്പാലിറ്റി ഏരിയാ റസിഡന്റ്‌സ് അസോസിയേഷൻ ഏകോപന സമിതി പ്രവർത്തകർ പ്ലക്കാർഡുകളുമായി ബൈപ്പാസിൽ നിൽപ് സമരം നടത്തി.
പ്രസിഡന്റ് ബഷീർ പറമ്പൻ , സിക്രട്ടറി കെ.സി.രവീന്ദ്രനാഥ് മാസ്റ്റർ , രക്ഷാധികാരി ടി.പി.ശശിധരൻ എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ മാസം അറപ്പുഴ മേൽപാലത്തിലെ കുഴികൾ ഹൈക്കോടതിയിൽ പൊതു താൽപര്യ ഹരജി നൽകി നാഷണൽ ഹൈവേ അതോറിറ്റിയെ കൊണ്ട് ഗതാഗത യോഗ്യമാക്കിയ പോലെ ആവശ്യമെങ്കിൽ ഈ കുഴികൾ നികത്തുന്നതിനും കോടതിയെ സമീപിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
Don't Miss
© all rights reserved and made with by pkv24live