യുവാക്കളെ ലൈബ്രറികളുമായി അടുപ്പിക്കണം:
സീതി സാഹിബ് ലൈബ്രറി വെബിനാർ
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️20-06-2021
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാ ദിന വെബിനാർ നടത്തി .
ലൈബ്രറികളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ യുവാക്കളെ പങ്കെടുപ്പിക്കണമെന്ന് വെബിനാർ അഭിപ്രായപ്പെട്ടു .സീതി സാഹിബ് കൾച്ചറൽ സെന്റർ പ്രസിഡന്റ് സി .പി .ചെറിയ മുഹമ്മദ് ഉത്ഘാടനം ചെയ്തു .ലൈബ്രറി രക്ഷാധികാരി എം .അഹമ്മദ് കുട്ടി മദനി അധ്യക്ഷനായിരുന്നു
ലൈബ്രറി കൗൺസിൽ മുക്കം നേതൃ സമിതി കൺവീനർ ബി .അലിഹസ്സൻ മുഖ്യാഥിതി ആയി പങ്കെടുത്തു .ലൈബ്രറി പ്രസിഡന്റ് പി .സി .അബൂബക്കർ വിഷയം അവതരിപ്പിച്ചു .ഡോ .കാവിൽ അബ്ദുല്ല ,പി .സി .അബ്ദുന്നാസർ ,എം .ശബീർ ,അസീസ് പുതിയോട്ടിൽ ,കാരാട്ട് മുഹമ്മദ് മാസ്റ്റർ ,ലൈബ്രറി സെക്രട്ടറി പി .അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു .