ടി.പി. ആർ മാനദണ്ഡമാക്കുന്നത് ഒഴിവാക്കണമെന്ന് പെരുവയൽ ഗ്രാമപഞ്ചായത്ത്
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️20-06-2021
പെരുവയൽ :
കോവിഡ് വ്യാപനത്തെ അളക്കുന്നതിന് ടി.പി.ആർ മാനദണ്ഡമാക്കുന്നത് ഒഴിവാക്കണമെന്ന് പെരുവയൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ആകെ ടെസ്റ്റ് ചെയ്യുന്നതിന്റെ ശതമാനം നോക്കിയാണ് ടി.പി. ആർ കണക്കാക്കുന്നത്
ഇതിനെ മറികടക്കാൻ ടെസ്റ്റ് വർദ്ദിപ്പിക്കുന്നതിലൂടെ പഞ്ചായത്തുകൾക്ക് സാധിക്കും. എന്നാൽ ഇതിന് പകരം പഞ്ചായത്തിലെ മൊത്തം ജനസംഖ്യയിൽ എത്ര പേർക്ക് പോസിറ്റീവ് ഉണ്ട് എന്ന് കണക്കാക്കിയാൽ മാത്രമെ ഇതിന് ശാസ്ത്രീയ ത കൈവരൂ എന്നും പ്രമേയം ആവശ്യപ്പെട്ടു.
പി.കെ ഷറഫുദ്ദീൻ അവതരിപ്പിച്ച പ്രമേയത്തെ വിനോദ് എളവന പിൻ താങ്ങി .
പ്രസിഡണ്ട് എം.കെ സുഹറാബി അധ്യക്ഷത വഹിച്ചു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ മുൻഗണന പട്ടികയുണ്ടാക്കി സ്പോട്ട് റജിസ്ട്രഷനിലൂടെ വാക്സിൻ അനുവദിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.