കോവിഡ് ബോധവൽക്കരണത്തിൻറെ ഭാഗമായി നവകലാ മീഡിയയുടെ ബാനറില്‍ ടെലി ഫിലിം ഒരുങ്ങുന്നു
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️24-06-2021
പെരുമണ്ണ :
കോവിഡ് മഹാമാരിക്കെതിരേ ബോധവൽക്കരണത്തിന്റെ ഭാഗമായി ടെലി ഫിലിം ഒരുക്കാകയാണ് നവകലാ മീഡിയ. അത്തോളി രാജാനും, ആര്‍ ആര്‍ ടി പ്രവർത്തകനായ കെ സുനിൽ കുമാറും ചേർന്ന് നവകല മീഡിയയുടെ ബാനറിൽ ഒരുക്കുന്നടെലി ഫിലിമിന് 'കരുതൽ' എന്നാണ് പേര് ഇട്ടത്. ഫിലിംന്റെ പൂജാകർമ്മം പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ സി ഉഷ. ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ടി സുനിൽകുമാർ , മനോജ് കുന്നുമ്മൽ, ബിജു നവകല, രാധാകൃഷ്ണന്‍ എന്നിവരും പ്രദേശത്തെ വളർന്ന് വരുന്ന കുട്ടികളും മുതിർന്നവരും ആണ് അഭിനയിക്കുന്നത്. കഥ, തിരക്കഥ, സംവിധാനം അത്തോളി രാജൻ നിർവ്വഹിച്ചു. ക്യാമറ ജി തേഷ് പൂല്ലാ കുഴി മേത്തൽ. ഒരു രാത്രിയും പകലുമായി പൂല്ലാക്കൂഴിമേത്തൽ, കുന്നുമ്മൽ , കീഴ്പ്പാടം എന്നിവടങ്ങളില്‍ വച്ച് ഷൂട്ടിങ്ങ് പൂർത്തിയാക്കി.